ഷൂട്ടിംഗ് സെറ്റില്‍ വിനായകനെ മാനേജ് ചെയ്യാന്‍ പറ്റില്ല, തുറന്ന് പറഞ്ഞ് തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകനാണ്. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വിനായകന്‍ എന്തും ചെയ്യുമെന്നാണ് സംവിധായകന്‍…

ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകനാണ്. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വിനായകന്‍ എന്തും ചെയ്യുമെന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ അഭിപ്രായം.

തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍- വിനായകനെ സെറ്റില്‍ മാനേജ് ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
ഈ സ്റ്റോറി നരേറ്റ് ചെയ്യാനായി വിനായകന്‍ ചേട്ടന്റെ അടുത്ത് ആദ്യമായി ഞാന്‍ പോകുകയാണ്. ഇതാണ് കഥയെന്നും കഥാപാത്രമെന്നും പറഞ്ഞപ്പോള്‍ എടാ നമുക്കിത് ചെയ്യാമെന്ന് അപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നുകൂടി ഇതില്‍ വര്‍ക്ക് ചെയ്ത ശേഷം ചേട്ടന്റെ ഭാഗങ്ങള്‍ പറയാമെന്ന് പറഞ്ഞ് ഞാന്‍ തിരിച്ചു.


ഒന്നോ രണ്ടോ ഡയലോഗ് ഉള്‍പ്പെടുത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് ഞാന്‍ ഇങ്ങനെ കിടന്ന് ബഹളം വെച്ചത്. സെറ്റില്‍ വന്ന് കഴിഞ്ഞ് ആ കോസ്റ്റിയൂം ഇട്ടു കഴിഞ്ഞാല്‍ പിന്നെ പുള്ളി ക്യാരക്ടറാണ്. ഒരു വഴക്കോ ബഹളമോ ഒന്നും ഇല്ല. നമ്മള്‍ ഓക്കെ പറഞ്ഞാല്‍ പോലും പുള്ളി വന്നിട്ട് എടാ ശരിയായിട്ടില്ല ഞാന്‍ ഒന്നുകൂടി ചെയ്യാമെന്ന് പറഞ്ഞ് എത്ര തവണ വേണമെങ്കിലും എടുക്കാന്‍ തയ്യാറാകും. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് പോലും സിനിമ നന്നായി വരാന്‍ വേണ്ടിയാണ്,