മഴയത്ത് നബിദിന ജാഥയെ കാത്തുനിന്ന് ഷീന; പിന്നെ പെയ്തത് സ്നേഹമഴ

ഇന്നലെയായിരുന്നു നബിദിനം. ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും നബിദിന ജാഥകൾ ​ഗംഭീരമായി തന്നെ നടന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് കോഡൂരിൽ നിന്നുള്ള നബിദിന ജാഥയിൽ നിന്നുള്ള വീഡിയോ ആണ്. നബിദിന  റാലിക്കിടെ നോട്ട് മാല നല്‍കുന്ന അമ്മയുടെ വിഡിയോആണ്  സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നത് . കോഡൂർ വലിയാട്ടിലെ തദ്രിസുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ജാഥക്കിടെയാണ് ഹൃദയസ്പർശിയായ സംഭവം നടന്നത്.ചാറ്റൽ മഴയിൽ നബിദിന ജാഥ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ഷീന. ജാഥ ക്യാപ്റ്റന് ഹരാർപ്പണം നടത്താനായിരുന്നു ഷീന കാത്തുനിന്നത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിൽ കാത്തുനിന്ന ഷീനയ്ക്കൊപ്പം ഇളയ മകളും ഉണ്ടായിരുന്നു. ജാഥ എത്തിയപ്പോൾ കയ്യിൽ കരുതിയ നോട്ട് മാല അണിയിച്ച ഷീന ജാഥ ക്യാപ്റ്റനായ കുട്ടിക്ക് സ്നേഹച്ചുംബനവും നൽകി. ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവർ യാത്ര നിർത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയിൽ കാണാം. മതത്തിന്റെ പേരിൽ അപരവിദ്വേഷം പുലർത്തുന്ന ഫാഷിസ്റ് അജണ്ട ഉള്ള ഇക്കാലത്ത് ഇത്തരം വിഡിയോകൾ നൽകുന്നത് സന്തോഷം മാത്രമാണ്. ഇത് കേരളമാണ് .


കോഡൂർ വലിയാട് സ്വദേശി ആണ് കരുവാന്തൊടി ഷീന വിനോദ് വലിയാട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന ബിൽഡെക്‌സ് എന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. സോഷ്യൽമീഡിയയിൽ വീഡിയോ വൈറൽ ആയെങ്കിലും ഷീനയെ ഇതൊന്നും ബാധിച്ചിട്ടില്ല. പ്രത്യേകമായ ഒരു കാര്യമായി ഷീന സംഭവത്തെ കാണുന്നില്ല.തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിൽ ആണ് നോട്ട് മാല നൽകിയതെന്നുമാണ് ഷീന പറയുന്നത്. നബിദിന റാലി കാണാൻ പോകുന്നതൊന്നും ഷീനയ്ക്ക് ആദ്യത്തെ സംഭവം അല്ല, അങ്ങനെയാണ് തങ്ങൾ ജീവിച്ച് വളർന്നത് എന്നാണ് ഷീന പറയുന്നത്. നോട്ട് മാല ഇടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു മാല ഇട്ടപ്പോഴാണ് അയൽവാസിയായ കുട്ടിയാണ് ക്യാപ്റ്റൻ എന്ന് അറിഞ്ഞത്. അപ്പോഴാണ് ചുബംനം നൽകിയത്. നമ്മളെ കുട്ടികളല്ലേ, തങ്ങൾക്ക് ഇതൊരു വാർത്തയല്ലെന്നും അങ്ങനെയാണ് വളർന്നതെന്നും ഷീന പറയുന്നു. ‘ആരും പറഞ്ഞിട്ടല്ല മാല കൊടുത്തത് എന്റെ ഇഷ്ടത്തിനാണ്. നമ്മൾ അങ്ങനെ ജീവിച്ച് വളർന്നവരല്ലേ’; ഷീനയുടെ വാക്കുകൾ  ഇങ്ങനെ ആണ് . അതേസമയം നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.  വിഡിയോ കണ്ടത്. ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം എന്നും ദ റിയൽ കേരള സ്റ്റോറിയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍.നോട്ടുമാലയിടുന്ന വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഷീനയെ കാണാനും ഇന്റർവ്യൂ എടുക്കാനുമായി എത്തിക്കൊണ്ടിരിക്കുന്നത്. അതെ സമയം  നൂറുകണക്കിനു മദ്രസ വിദ്യാർഥികളും വിശ്വാസികളും അണിനിരന്ന നബിദിന റാലികള്‍ വിവധ ജില്ലകളിൽ ആഘോഷത്തോടെയാണ് നടന്നത്. വിവധ മഹല്ലു കമ്മിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ വലിയ ആഘോഷങ്ങളാണ് നബിദിനത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ വിവിധ കലാപരിപാടികളും ദഫ് മുട്ടുമാണ് നബിദിന റാലികളിലെ പ്രധാന ആകർഷണം.