മാധവൻ, നയൻതാര,സിദ്ധാർത്ഥ് എന്നിവർ ഒന്നിക്കുന്ന ‘ടെസ്റ്റ്’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

പ്രമുഖ നിർമ്മാതാവ് എസ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്റെ പേരും മോഷൻ പോസ്റ്ററും പുറത്തുവിട്ടു ‘ടെസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാധവൻ, നയൻതാര,സിദ്ധാർത്ഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക…

പ്രമുഖ നിർമ്മാതാവ് എസ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്റെ പേരും മോഷൻ പോസ്റ്ററും പുറത്തുവിട്ടു ‘ടെസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാധവൻ, നയൻതാര,സിദ്ധാർത്ഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പൂജയും നടന്നത്

സ്പോർട്സ് ഡ്രാമ ത്രില്ലറായി എത്തുന്ന ശശികാന്തിന്റെ സിനിമ ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു.നടി റാഷി ഖന്ന സിനിമയിലെത്തുമെന്ന വാർത്തകൾ വരുന്നുണ്ട്.


അതേ സമയം മാധവനും സിദ്ധാർത്ഥും മണിരത്‌നം സംവിധാനം ചെയ്ത ‘ആയുധ എഴുത്ത്’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരു താരങ്ങളും മറ്റൊരു തമിഴ് ചിത്രത്തിനായി ഒന്നിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘രംഗ് ദേ ബസന്തി’ എന്ന സിനിമയിലും ഇരുവരും ഒന്നിച്ചിരുന്നു.സിദ്ധാർത്ഥ് തന്റെ ‘ഇന്ത്യൻ 2′ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ലേഡി സൂപ്പർസ്റ്റാർ 75’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര.