പിറന്നാള്‍ കേക്ക് ഒറ്റയ്ക്ക് കഴിച്ച് ഐശ്വര്യ; കിടിലന്‍ കമന്റുകളുമായി ആരാധകരും

തമിഴകത്തു നിന്നും മലയാളത്തിലെത്തി തന്റേതായൊരു ഇടം തീര്‍ക്കാന്‍ ഐശ്വര്യ റാംസായ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഐശ്വര്യ എന്ന ആ പേരിനേക്കാളും പക്ഷെ മലായാളിക്കറിയുക കല്യാണിയെ ആയിരിക്കും. ‘മൗനരാഗം’ എന്ന ഏഷ്യാനെറ്റ് പരമ്പരയില്‍ കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ്…

തമിഴകത്തു നിന്നും മലയാളത്തിലെത്തി തന്റേതായൊരു ഇടം തീര്‍ക്കാന്‍ ഐശ്വര്യ റാംസായ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഐശ്വര്യ എന്ന ആ പേരിനേക്കാളും പക്ഷെ മലായാളിക്കറിയുക കല്യാണിയെ ആയിരിക്കും. ‘മൗനരാഗം’ എന്ന ഏഷ്യാനെറ്റ് പരമ്പരയില്‍ കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിയതും പ്രിയപ്പെട്ടവളായതും.

എന്നാല്‍ ഐശ്വര്യ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണത്താലാണ്. അടുത്തിടെ ഐശ്വര്യ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 11ന് പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണിത്. വലിയൊരു കേക്ക് ഒറ്റയ്ക്ക് കഴിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആരാധകര്‍ ഈ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
23-ാം പിറന്നാള്‍ ആയിരുന്നു താരം ആഘോഷിച്ചത്. 23-കാരിയാണെന്ന് കണ്ടാല്‍ പറയില്ല. ഇത്ര വലിയ കേക്ക് ഒറ്റയ്ക്ക് കഴിക്കുകയാണോ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം. സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ ‘കല്യാണി’യുടെ വിവാഹവും അതിന് ശേഷം നടക്കുന്ന ആശങ്കകളും പ്രതിസന്ധികളുമൊക്കെയാണ് ‘മൗനരാഗ’ത്തിന്റെ കഥ. ഐശ്വര്യയ്‌ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്.