ആരാധകരെ… നിരാശ വേണ്ടെന്ന് എങ്ങനെ പറയും! സങ്കടപ്പെടുത്തുന്ന വാർത്ത പുറത്ത്, തങ്കലാൻ റിലീസ് വൈകുമോ? ആശങ്ക

വിക്രം ആരാധകർക്ക് വലിയ നിരാശയുണ്ടാക്കുന്ന വാർത്തകൾ പുറത്ത്. താരം നായകനായി എത്തുന്ന തങ്കലാൻ ജനുവരി 26ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് അനിശ്ചിതമായി വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശരാക്കുകയാണ്. വിവിധ ചലച്ചിത്ര…

വിക്രം ആരാധകർക്ക് വലിയ നിരാശയുണ്ടാക്കുന്ന വാർത്തകൾ പുറത്ത്. താരം നായകനായി എത്തുന്ന തങ്കലാൻ ജനുവരി 26ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് അനിശ്ചിതമായി വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശരാക്കുകയാണ്. വിവിധ ചലച്ചിത്ര മേളകളിൽ പങ്കെടുപ്പിക്കുന്നതിനായിട്ടാണ് തങ്കലാന്റെ റിലീസ് നീട്ടുന്നത് എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വ്യാപകമായ പ്രമോഷൻ നടത്തി ചിത്രം റിലീസ് ചെയ്യാൻ അണിയറക്കാർ പ്ലാൻ ചെയ്യുന്നുണ്ടെന്നും വിവരങ്ങളുണ്ട്.

ഡബ്ബിംഗിൽ ബാക്കിയുണ്ടായിരുന്നത് പൂർത്തിയാക്കുകയാണ് എന്നാണ് വിത്രം ഇന്നലെ പങ്കിവെച്ച ചിത്രത്തിൽ കുറിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാൻ വിക്രം നായകനാകുന്ന ചിത്രം തങ്കലാൻ വമ്പൻ വിജയമാകാൻ കാത്തിരിക്കുകയാണ് ആരാധകർ.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിർമാണം. ഉയർന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിർമാതാവ് ജ്ഞാനവേൽ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. മാളവിക മോഹനനും പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.