മമ്മൂക്ക തന്റെ തെറിവിളി കേള്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: അനുഭവം പങ്കുവെച്ച് തങ്കച്ചന്‍

നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ ഇടയായതിനെക്കുറിച്ചും അബന്ധത്തില്‍ മമ്മുക്കയെ തെറിവിളിക്കുന്നതിന്റെ വക്കില്‍ എത്തിയതിനെക്കുറിച്ചും അനുഭവം പങ്കുവയ്ക്കുകയാണ് സിനിമാ താരവും മിനി സ്‌ക്രീനിലെ കോമഡി ആര്‍ട്ടിസ്റ്റുമാരില്‍ പ്രമുഖനുമായ തങ്കച്ചന്‍ വിതുര. സ്ഥിരമായി തന്നെ ഫോണ്‍വിളിച്ച് പറ്റിക്കാറുള്ള സുഹൃത്ത്…

നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ ഇടയായതിനെക്കുറിച്ചും അബന്ധത്തില്‍ മമ്മുക്കയെ തെറിവിളിക്കുന്നതിന്റെ വക്കില്‍ എത്തിയതിനെക്കുറിച്ചും അനുഭവം പങ്കുവയ്ക്കുകയാണ് സിനിമാ താരവും മിനി സ്‌ക്രീനിലെ കോമഡി ആര്‍ട്ടിസ്റ്റുമാരില്‍ പ്രമുഖനുമായ തങ്കച്ചന്‍ വിതുര. സ്ഥിരമായി തന്നെ ഫോണ്‍വിളിച്ച് പറ്റിക്കാറുള്ള സുഹൃത്ത് ആണെന്നുകരുതി മമ്മുട്ടിയെ അബന്ധത്തില്‍ തെറിവിളിച്ചേനെ എന്ന് താരം പറയുന്നു. എന്നാല്‍ ദൈവ ഭാഗ്യം കൊണ്ടാണ് അന്ന് തന്റെ വായില്‍ തെറി വരാഞ്ഞത് എന്നാണ് തങ്കച്ചന്‍ പറയുന്നത്.

മമ്മൂക്കയുമായി അടുത്ത ബന്ധമുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള പ്രോഗ്രാമില്‍ തന്നെ കണ്ട മമ്മൂക്ക ഇതാരാണെന്നും ഇയാളെന്തിനാണ് ജുബ്ബ ഇട്ടിരിക്കുന്നതെന്നുമൊക്കെ ചോദിച്ചു. അങ്ങനെ പരിചയപ്പെട്ടു. അതൊക്കെ കഴിഞ്ഞ് പോന്നതിന് ശേഷം പിന്നീടെനിക്കൊരു ഫോണ്‍ വന്നു, തങ്കച്ചന്‍ പറയുന്നു.

റിഹേഴ്‌സല്‍ ഒക്കെ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങുകയായിരുന്നു. മമ്മൂക്കയുടെ കൂടെയുള്ള സോഹന്‍ലാല്‍ ചേട്ടനാണ് വിളിക്കുന്നത്. ‘നിങ്ങളെന്താണ് മമ്മൂക്ക വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത്’ എന്ന് ചോദിച്ചു. വെളുപ്പിന് മൂന്ന്, നാല് മണിവരെ റിഹേഴ്‌സലൊക്കെ കഴിഞ്ഞ് വന്ന് ഉറങ്ങുമ്പോള്‍ അങ്ങനൊരു ഫോണ്‍ വന്നാല്‍ വിശ്വസിക്കാന്‍ പറ്റില്ല.

മിമിക്രി ആര്‍ട്ടിസ്റ്റ് ആയ സുഹൃത്ത് ടിനി ടോം ചേട്ടന്റെയും മമ്മൂക്കയുടെയും ശബ്ദത്തില്‍ വിളിച്ച് പറ്റിക്കും. താന്‍ അവനെ വഴക്കും പറയാറുണ്ട്. അയാള്‍ ആയിരിക്കും എന്നാണ് താന്‍ ആദ്യം കരുതിയത്. പെട്ടെന്ന് സോഹന്‍ലാല്‍ ചേട്ടന്‍ മമ്മൂക്കയുടെ കൈയ്യില്‍ കൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ കൊടുത്തു. ഫോണ്‍ എടുത്തതും മമ്മൂക്ക സംസാരിച്ചു.

‘തങ്കച്ചന്‍ അല്ലേ, ഞാന്‍ വിളിച്ചിട്ട് എന്താണ് ഫോണ്‍ എടുക്കാത്തത്. ഇയാളുടെ നമ്പര്‍ അല്ലേ’ എന്ന് ചോദിച്ചു. പിന്നെ താന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ദൈവ ഭാഗ്യത്തിന് വായില്‍ ഒന്നും വന്നില്ല. താന്‍ തെറിയൊന്നും പറഞ്ഞില്ല. സാധാരണ പറ്റിക്കാന്‍ വിളിക്കുന്നവനെ താന്‍ തെറി പറയാറുള്ളതാണ്, അദ്ദേഹം പറഞ്ഞു.