August 8, 2020, 8:02 AM
മലയാളം ന്യൂസ് പോർട്ടൽ
Current Affairs News

ശിവശങ്കറിന്റെ ചെയ്യല്‍ അഞ്ചാം മണിക്കൂറിലേക്ക് കടന്നു; നെഞ്ചത്ത് കൈവെച്ച് സർക്കാർ

shivasankar

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന സ്വർക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് അഞ്ചാം മണിക്കൂറിലേക്ക് കടക്കുന്നു. തിരുവന്തപുരത്ത് വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍.ഐ.എയുടെ പ്രധാന ശ്രമം. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍.ഐ.എ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബംഗളൂരുവില്‍ നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്..

സ്വന്തം വാഹനത്തിലാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് വേണ്ടി കൊച്ചിയിൽ എത്തിച്ചേർന്നത്, സ്വപനസുരേഷും സംഘവും സെക്രട്ടറിയേറ്റിൽ എത്തിയോ എന്നറിയാൻ വേണ്ടിയുള്ള സി.സി.ടി. വി ദൃശ്യങ്ങള്‍  പരിശോധനയും നടക്കുന്നുണ്ട്,  രണ്ട് ഘട്ടമായി ഒരു വര്‍ഷത്തെ ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പിണറായി സർക്കാരിനും  അഗ്നിപരീക്ഷണമാണ്. ഡല്‍ഹിയിലെ ആസ്ഥാനത്തിരുന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ‌ര്‍ മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യല്‍ മുഴുവന്‍ നിരീക്ഷിക്കും.

ചോദ്യം ചെയ്യലിന്റെ വീഡിയോ പൂർണമായും റെക്കോർഡ് ചെയ്യുന്നുണ്ട്, ശിവശങ്കറിനെ ചോദ്യം ചെയ്യുവാൻ വേണ്ടി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സ്വര്ണക്കടത്തുമായി ബന്ധം തെളിഞ്ഞാൽ ശിവശങ്കറിനെ അറസ്റ് ചെയ്യുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ശിവശങ്കറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച്‌ എന്‍.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് വെച്ച് ശിവശങ്കറിനെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

പ്രതികളുമായി തനിക്ക് ബന്ധം ഉണ്ടെന്നു ശിവശങ്കർ നേരത്തെ സമ്മതിരിച്ചിരുന്നു, ഇനി സ്വർണ്ണക്കടത്തുമായി ശിവശങ്കറിന്‌ ബന്ധം ഉണ്ടോ എന്നാണ് തെളിയേണ്ടത്.

Related posts

സ്വർണക്കടത്ത് കേസ് നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും

WebDesk4

പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത സ്വപ്‍ന സുരേഷിന് മാസം ലഭിച്ചിരുന്നത് 1,70,000 രൂപ !!

WebDesk4

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും സംഘവും തിരിച്ച് പൂനൈയിലേക്ക്

WebDesk4

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ കടുത്ത രോക്ഷത്തിൽ പിണറായി

WebDesk4

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

WebDesk4

നാളെ ശബരിമല ദർശനത്തിനു എത്തും, തന്റെ സംരക്ഷണം സംസ്ഥാനസർക്കാരിനാണ് … തൃപ്തി ദേശായി

WebDesk4

കൊച്ചിയിലെ മരട് ഫ്ലാറ്റ് സ്ഫോടനം നാളെ , 11 സെക്കന്റ് കൊണ്ട് മുഴുവൻ ഫ്ലാറ്റുകളും നിലംപൊത്തും

WebDesk4

മല ചവിട്ടാൻ പമ്പയിൽ എത്തിയ 10 യുവതികളെ പ്രായം നോക്കി പറഞ്ഞയച്ചു….

WebDesk4

ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ല, വിധി വെട്ടിലാക്കുന്നത് സംസ്ഥാന സർക്കാരിനെ

WebDesk4

സ്വപ്നയുടെ സ്വർണ്ണ കടത്ത് കേസ് തെളിഞ്ഞത് ഷംന കാസിം കേസിൽ കൂടെ !!

WebDesk4

കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല; രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

WebDesk4

നടിയെ ആക്രമിച്ച കേസിൽ അന്ന് പൾസർ സുനി കാവ്യയെ ചൂണ്ടി പറഞ്ഞ ആ മാഡം സ്വപ്ന സുരേഷോ

WebDesk4
Don`t copy text!