കുട്ടനാട്ടുകാർക്ക് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻ ലാൽ

കുട്ടനാട്ടുകാർക്ക് എന്നും ശുദ്ധജലക്ഷാമം നേരിടാറുണ്ട് എന്നതിൽ തർക്കമില്ലാത്ത കാര്യമാണ്. ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് ഒരുക്കിയിരിക്കുകയാണ് നടൻ മോഹൻലാൽ. കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി ഓട്ടോമേറ്റഡ്…

കുട്ടനാട്ടുകാർക്ക് എന്നും ശുദ്ധജലക്ഷാമം നേരിടാറുണ്ട് എന്നതിൽ തർക്കമില്ലാത്ത കാര്യമാണ്. ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് ഒരുക്കിയിരിക്കുകയാണ് നടൻ മോഹൻലാൽ. കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഒരുക്കി നൽകിയയത്.


ഈ പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ജനങ്ങൾക്ക് ആകട നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം നൽകാൻ പൂർണമായും സൗരോർജ ഗ്രിഡിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് കഴിയുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ അറിയിച്ചു. ഒരു മാസം ഒൻപതു ലക്ഷം ലിറ്റർ കുടിവെള്ളം നല്കാൻ ശേഷി ഉള്ള പ്ലാന്റാണ് വിശ്വശാന്തിയും ഋഥഏഉട -മായി ചേർന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

ഇനിടുത്തെ ഗുണഭോക്താക്കൾക്ക് നല്കിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ചു ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽനിന്നും സൗജന്യമായി എടുക്കാവുന്നതാണ് ബാറ്ററികൾ ഉപയോഗിക്കാതെ ഗ്രിഡിലേക്കു വൈദ്യുതി നേരിട്ട് നൽകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ പ്ലാന്റ് സീറോ കാർബൺ എമിഷൻ ഉറപ്പു നൽകുന്നതോടോപ്പം പൂർണമായും പ്രകൃതി സൗഹൃദവുമാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ്