മോഹൻലാൽ ചിത്രം റാമിന്റെ മൊറോക്കോ ഷെഡ്യുൾ ചിത്രീകരണം പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് റാം. അടുത്തിടെ റാമിന്റെ ഒരു ഭാഗം ചിത്രീകരിക്കാൻ മോഹൻലാലും ടീമും മൊറോക്കോയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ മൊറോക്കോ ഷെഡ്യൂൾ പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു…

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് റാം. അടുത്തിടെ റാമിന്റെ ഒരു ഭാഗം ചിത്രീകരിക്കാൻ മോഹൻലാലും ടീമും മൊറോക്കോയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ മൊറോക്കോ ഷെഡ്യൂൾ പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.


റാം ഒരു റിയലിസ്റ്റിക് ആക്ഷൻ ചിത്രമായിരിക്കുമെന്ന് ജിത്തു ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.തൃഷയാണ് സിനിമയിൽ നായിക. കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, സായ്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമ പുനരാരംഭിച്ചത്.റാമിന്റെ ചിത്രീകരണം 2019 ൽ ആരംഭിച്ചെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുടങ്ങിപ്പോവുകയായിരുന്നു.

 

സിനിമയുടെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പാണ് എഡിറ്റർ നിർവഹിക്കുന്നത് വി എസ് വിനായക്, , സംഗീതസംവിധായകൻ വിഷ്ണു ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ് എന്നിവരാണ്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. റാം ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയും ഒരു പാൻ-ഇന്ത്യൻ ചിത്രമായിരിക്കുമെന്നുള്ള വാർത്തകളും വരുന്നുണ്ട്.അതേ സമയം മോൺസ്റ്ററാണ് മോഹൻലാലിന്റെതായി ഒടുവിൽ പുറത്ത് ഇറങ്ങിയ സിനിമ