‘കാപ്പ’യുടെ മറ്റൊരു പ്രഖ്യാപനം നടത്തി ചിത്രത്തിന്റെ അണിയറപ്രവർത്തകർ  

ഷാജികൈലാസ്, പൃഥ്വിരാജ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘കാപ്പ’ ഇപ്പോൾ പ്രേഷക പ്രതികരണം ലഭിച്ചു മുൻപേറുകയാണ്, എന്നാൽ ചിത്രത്തിന്റെ മറ്റൊരു പ്രഖ്യപനം നടത്തി ‘കാപ്പ’ ടീ൦ . ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനിയും അടുത്ത വര്ഷം…

ഷാജികൈലാസ്, പൃഥ്വിരാജ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘കാപ്പ’ ഇപ്പോൾ പ്രേഷക പ്രതികരണം ലഭിച്ചു മുൻപേറുകയാണ്, എന്നാൽ ചിത്രത്തിന്റെ മറ്റൊരു പ്രഖ്യപനം നടത്തി ‘കാപ്പ’ ടീ൦ . ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനിയും അടുത്ത വര്ഷം ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കടുവക്ക് ശേഷം ഒരു പൃഥിരാജിന്റെ അടുത്ത മാസ്സ് എൻട്രി ചിത്രം ആണ് കാപ്പ.

സിനിമ പ്രേമികൾ ഇതുവരെയും കണ്ടിട്ടില്ലാത്ത ലുക്കിൽ ആണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ജി ആർ ഇന്ദു ഗോപന്റെ  ശംഖു മുഖി  എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപർണ്ണ ബാലമുരളി, അന്നബെൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ഒരുകാലത്തു മലയാള സിനിമയിൽ നിരവധി എഴുത്തുകാർ ഉണ്ട് അവർക്കു ഒരുപാടു അവശതകളും  ഉണ്ട് ആ  അവരുടെ ഇന്നത്തെ ജീവിതാവസ്ഥ മാറുക എന്ന തരത്തിൽ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരയായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. നെറ്ഫ്ലിക്സിന് ആണ് ചിത്രത്തിന്റെ ഓ ടി ടി അവകാശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം പശ്ചാത്തലം ആക്കി ഒരു ഗുണ്ടാത്തലവൻ, കൊട്ടമധു  എന്ന കഥപാത്രത്തിലൂടെ ആണ് പൃഥ്വിരാജ് എത്തുന്നത്.,