കണ്ണൂർ സ്‌ക്വാഡിന്റെ സെക്കൻഡ് ലുക്ക് ഇന്നെത്തും!

റോബി വർഗീസ് രാജ് മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന പുതിയ സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. ഏപ്രിൽ ആറിനാണ് കണ്ണൂർ സ്‌ക്വാഡിന്റെ ചിത്രീകരണം പൂർത്തിയായത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. കണ്ണൂർ സ്‌ക്വാഡിന്റെ സെക്കൻഡ് ലുക്ക്…

റോബി വർഗീസ് രാജ് മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന പുതിയ സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. ഏപ്രിൽ ആറിനാണ് കണ്ണൂർ സ്‌ക്വാഡിന്റെ ചിത്രീകരണം പൂർത്തിയായത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. കണ്ണൂർ സ്‌ക്വാഡിന്റെ സെക്കൻഡ് ലുക്ക് എത്തുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.


കണ്ണൂർ സ്‌ക്വാഡ് സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയിയൽ കുറിച്ചത് .അതേ സമയം ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സിനിമയുടെ അവസാവഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ് അണിയറപ്രവർത്തകർ.മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്.ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രം ജൂൺ അവാസത്തോടെയോ ജൂലൈ ആദ്യ വാരത്തിലോ റിലീസിനെത്തും.