സംസ്ഥാനത്തെ സ്ഥിതി ഗുരുതരം; ആഗസ്റ്റ് മാസം അവസാനത്തോടെ ഓരോ ജില്ലയിലും 5000 രോഗികള്‍ ആയേക്കാം

സംസ്ഥാനത്തെ ഓരോ ജില്ലയിലെയും രോഗികളുടെ എണ്ണം ആഗസ്റ് മാസം അവസാനത്തോടെ 5000 ആകാം എന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്, ആഗസ്ത് ആദ്യ വാരം ആകുമ്പോഴേക്കും സ്ഥിതി ആകെ മാറിയേക്കാം.…

corona-virus

സംസ്ഥാനത്തെ ഓരോ ജില്ലയിലെയും രോഗികളുടെ എണ്ണം ആഗസ്റ് മാസം അവസാനത്തോടെ 5000 ആകാം എന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്, ആഗസ്ത് ആദ്യ വാരം ആകുമ്പോഴേക്കും സ്ഥിതി ആകെ മാറിയേക്കാം. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്.

കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. തിരുവനതപുരത്ത് കോവിഡ് വ്യാപനം അതി തീവ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ എല്ലായിടത്തും രോഗബാധിതരുണ്ട്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇനിയും കൊടുത്താൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്താൽ ഇവരെ ഐസൊലേറ്റ് ചെയ്യാന്‍ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവര്‍ത്തകരില്ല. ഐസൊലേഷന്‍ കേന്ദ്രങ്ങളിലെ വൊളന്റിയേഴ്‌സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധര്‍ അറിയിച്ചു.