തെന്നിന്ത്യൻ താരം വിശാൽ നടി അഭിനയയുമായി പ്രണയത്തിൽ!!

തെന്നിന്ത്യൻ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ വിശാൽ. വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴായി വന്നിരുന്നു. നേരത്തെ ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മിയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമെല്ലാം കൂടാതെ അനീഷ എന്ന യുവതിയുമായി…

തെന്നിന്ത്യൻ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ വിശാൽ. വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴായി വന്നിരുന്നു. നേരത്തെ ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മിയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമെല്ലാം കൂടാതെ അനീഷ എന്ന യുവതിയുമായി 2019ൽ വിശാലിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു എന്നാൽ അത് മുടങ്ങി പോവുകയായിരുന്നു.

അടുത്തിടെ ചലച്ചിത്ര താരം അഭിനയയുമായി വിശാലിന്റെ വിവാഹമുറപ്പിച്ചെന്നും അടുത്ത വർഷം വിവാഹം ഉണ്ടാകുമെന്നുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. നടികർ സംഘം കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന സമയത്ത് മാത്രമാണ് തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് പറഞ്ഞിരിക്കുകയാണ് വിശാൽ.നാടകകലാകാരന്മാർക്കും ഏതാണ്ട് 3500ഓളം അഭിനേതാക്കൾക്കും വേണ്ടിയാണ് നടികർ സംഘം എന്ന ഈ കെട്ടിടം പണിയുന്നത്.എന്നാൽ അഭിനയുമായുള്ള പ്രണയമോ വിവാഹമോ സംബന്ധിച്ച ഒരു കാര്യവും വിശാൽ പറഞ്ഞില്ല.

അഭിനയയ്ക്ക്‌ചെവി കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. അഭിനയ ‘നാടോടികൾ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അഭിനയയുടെ പുതിയ ചിത്രം വിശാൽ ഇരട്ടവേഷത്തിലെത്തുന്ന മാർക്ക് ആന്റണിയാണ്. ഓപ്പറേഷൻ അരാപൈമയാണ് അഭിനയ വേഷമിട്ട് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമ