‘എനിക്കൊരു ഓട്ടോഗ്രാഫ് തരാമോ?’; പെണ്‍കുട്ടിയുടെ മനംകവര്‍ന്ന് രാഹുല്‍

തമിഴ്നാട്ടിലെ ഊട്ടിയില്‍ ചോക്ലേറ്റ് ഫാക്ടറി സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 70 സ്ത്രീകളുടെ സംഘം നടത്തുന്ന പ്രശസ്ത ബ്രാന്‍ഡായ മോഡിസ് ചോക്ലേറ്റിന്റെ ഫാക്ടറിയിലാണ് രാഹുലെത്തിയത്. ജീവനക്കാരോട് അവരുടെ അനുഭവത്തെക്കുറിച്ചും  ഉല്‍പ്പന്നങ്ങളെക്കുറിച്ചും രാഹുല്‍ തിരക്കി. ഇതിനിടെ ഓട്ടോഗ്രാഫ് ചോദിച്ച ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു സന്ദര്‍ശനത്തിലെ ശ്രദ്ധാകേന്ദ്രം.ജീവനക്കാരോട് സംസാരിക്കുന്നതിനിടെയെത്തിയ പെണ്‍കുട്ടി രാഹുലിന് നേരെ ഒരു നോട്ട്ബുക്ക് നീട്ടി ഓട്ടോഗ്രാഫ് ചോദിച്ചു. അദ്ദേഹം ഒപ്പിട്ട് നല്‍കിയ ശേഷം എനിക്ക് ഒരു ഉപകാരം ചെയ്യാമോയെന്ന് ചോദിച്ചു. ചിരിച്ചു കൊണ്ട് ചെയ്യാമെന്ന് മറുപടി നല്‍കിയ പെണ്‍കുട്ടിയോട് രാഹുല്‍ ഓട്ടോഗ്രാഫ് ചോദിച്ചു. കുട്ടിയുടെ നോട്ട്ബുക്ക് തന്നെ നീട്ടിയാണ് രാഹുല്‍ ഓട്ടോഗ്രാഫ് ചോദിച്ചത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും കുട്ടി പുഞ്ചിരിയോടെ രാഹുലിന് വേണ്ടി ഓട്ടോഗ്രാഫില്‍ ഒപ്പിട്ടു നല്‍കി. ഇത് കണ്ട് നിന്നവരുടെയും മനംനിറച്ചു.


കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ജീവനക്കാരുമായി നടത്തിയ സംഭാഷണത്തിന്റെ മുഴുവന്‍ വീഡിയോയും രാഹുലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഊട്ടിയിലെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡുകളിലൊന്നായ മോഡീസ് ചോക്ലേറ്റ് സന്ദര്‍ശിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ