മനസ്സറിഞ്ഞു ചിരിക്കാൻ ഒരു പാട് തമാശകളുണ്ട് പിന്നെ എന്തിനാ കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമികുന്നത്!

മലയാളികളുടെ മനസ്സിൽ എന്നെന്നും അണയാത്ത ദീപമായി തെളിഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ.അത് കൊണ്ട് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും നിറഞ്ഞ മനസ്സോട് കൂടിയാണ് എല്ലാവരും സ്വീകരിക്കുന്നത്.അതെ പോലെ ദിലീപ്-മഞ്ജുവാര്യര്‍ വിവാഹവും വിവാഹമോചനവും വലിയ…

Manju-Warrier-dileep01

മലയാളികളുടെ മനസ്സിൽ എന്നെന്നും അണയാത്ത ദീപമായി തെളിഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ.അത് കൊണ്ട് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും നിറഞ്ഞ മനസ്സോട് കൂടിയാണ് എല്ലാവരും സ്വീകരിക്കുന്നത്.അതെ പോലെ ദിലീപ്-മഞ്ജുവാര്യര്‍ വിവാഹവും വിവാഹമോചനവും വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. വിവാഹത്തിന് ശേഷം അഭിനയജീവിതത്തില്‍ നിന്ന് വിടപറഞ്ഞ് മഞ്ജുവാര്യര്‍ ഒരു കുടുംബിനിയായി ദിലീപിന്റെ വീട്ടിലൊതുങ്ങുകയായിരുന്നു.പക്ഷെ എന്നാൽ ദിലീപ് അഭിനയജീവിതത്തില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു.ദിലീപ് പ്രേക്ഷകരില്‍ നിന്ന് ജനപ്രിയനടന്‍ എന്നൊരു ലേബല്‍ പോലും നേടിയെടുത്തു.ദിലീപ്-കാവ്യ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍ മഞ്ജുവാര്യരുമായുള്ള വിവാഹമോചന വാര്‍ത്തകളും സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി കൊണ്ടിരുന്നു.

Manju Warrier1
Manju Warrier1

ഏറ്റവും അവസാനം  മഞ്ജുവാര്യരില്‍ നിന്നും വിവാഹമോചനം നേടി എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് കാവ്യയെ ദിലീപിനെ വിവാഹം കഴിച്ചു. മഞ്ജു ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നിന്നും പുള്ളിലെ തന്റെ വീട്ടിലേക്ക് പോയപ്പോഴും മീനാക്ഷി അച്ഛന്റെ മകളായി ആലുവയിലെ സരോവരത്തില്‍ തുടര്‍ന്നു. പിന്നീട് കാവ്യയെ വിവാഹം ചെയ്തപ്പോഴും മീനാക്ഷിയുടെ സമ്മത പ്രകാരമാണ് വിവാഹമെന്ന് ദിലീപ് തുറന്ന് പറഞ്ഞു.വിവാഹമോചന ശേഷം മഞ്ജുവാര്യര്‍ പുള്ളിലെ വീട്ടില്‍ തന്റെ അമ്മയ്ക്കും ചേട്ടന്‍ മധുവാര്യര്‍ക്കുമൊപ്പമാണ് സന്തോഷത്തോടെയാണ് കഴിയുന്നത്. ഇടയ്ക്കിടെ മധുവാര്യര്‍ക്കും മകള്‍ക്കുമൊപ്പം പുറത്ത് വരുന്ന വീഡിയോയില്‍ നിന്ന് ഇക്കാര്യം വളരെ വ്യക്തവുമാണ്. മീനാക്ഷി അച്ഛനോടൊപ്പവും മഞ്ജു സഹോദരനോടൊപ്പവും ഹാപ്പിയായി കഴിയുകയാണ്. ഏതൊക്കെ ആയാലും ശരി മലയാളികൾ എന്നെന്നും പ്രിയപ്പെട്ടവർ തന്നെയാണ് രണ്ടു പേരും.

Manju Warrier2
Manju Warrier2

മഞ്ജു സോഷ്യൽ മീഡിയയിൽ അത്രയ്ക്ക് സജീവമല്ലെങ്കിലും തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.ഇപ്പോളിതാ മഞ്ജു വാര്യർ മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ കൂടെ ഉച്ച ഭക്ഷണം കഴിക്കുവാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷം പങ്ക് വെക്കുകയാണ്.നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കള്‍ ഉള്ളപ്പോഴാണ് സന്തോഷം, ഒപ്പം എക്കാലത്തെയും നിങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാവുന്നതും. വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ, എന്നാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പിലൂടെ മഞ്ജു വാര്യർ വ്യക്തമാക്കുന്നത്.മഞ്ജു പങ്ക് വെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. സ്ത്രീകളായ പ്രേക്ഷകർക്ക് എല്ലാം തന്നെ മഞ്ജുവിനെ അത്രയ്ക്ക് ജീവനാണ്.