ഈ സ്‌കൂള്‍ കുട്ടികളുടെ ക്യൂട്ട് സ്‌കിറ്റില്‍ ഒരു മില്യണ്‍ ഡോളര്‍ ജീവിതപാഠങ്ങളുണ്ട്; കാണാതെ പോകരുത് ഈ വീഡിയോ

വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ദയയും അനുകമ്പയും വളര്‍ത്തിയാല്‍, ആ പാഠങ്ങള്‍ അവരുടെ ജീവിതത്തിലുടനീളം അവരോടൊപ്പം ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദയയെക്കുറിച്ചും പൊതുഗതാഗത മര്യാദകളെക്കുറിച്ചും പഠിക്കുന്ന കൊച്ചുകുട്ടികളുടെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. മൂന്ന്…

വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ദയയും അനുകമ്പയും വളര്‍ത്തിയാല്‍, ആ പാഠങ്ങള്‍ അവരുടെ ജീവിതത്തിലുടനീളം അവരോടൊപ്പം ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദയയെക്കുറിച്ചും പൊതുഗതാഗത മര്യാദകളെക്കുറിച്ചും പഠിക്കുന്ന കൊച്ചുകുട്ടികളുടെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. മൂന്ന് ദശലക്ഷത്തിലധികം പേരാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

https://twitter.com/TheFigen/status/1550230229762953217?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1550230229762953217%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fthese-school-kids-cute-skit-has-a-million-dollar-life-lesson-watch-viral-video-1978858-2022-07-22

ഫിഗന്‍ എന്ന സ്ത്രീയാണ് ഇപ്പോള്‍ വൈറലായ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ഒരു കൂട്ടം ചെറിയ വിദ്യാര്‍ത്ഥികള്‍ അവരുടെ ക്ലാസ് മുറിയില്‍ ഒരു ബസ് രംഗം പുനഃസൃഷ്ടിച്ചു. ഒരു കൊച്ചുകുട്ടി വാഹനം ഓടിച്ചപ്പോള്‍ മറ്റു കുട്ടികള്‍ യാത്രക്കാരെപ്പോലെ പെരുമാറി. പ്രായമായ ഒരു പുരുഷനെയും ഗര്‍ഭിണിയെയും പോലെ ആവശ്യമുള്ള ആളുകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രധാന പാഠം യാത്രക്കാരായി വേഷമിട്ട വിദ്യാര്‍ത്ഥികള്‍ കാണിക്കുന്നുണ്ട്.

പ്രായമായ ഒരാള്‍ക്ക് വേണ്ടി ഒരു വിദ്യാര്‍ത്ഥി തന്റെ സീറ്റ് കാലിയാക്കി, ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് വേണ്ടി ഒരു കൊച്ചുകുട്ടി തന്റെ സ്ഥലം വിട്ടുകൊടുത്തു. വളരെ മധുരം, അല്ലേ?

”ഇത് മഹത്തായ വിദ്യാഭ്യാസമാണ്,” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.