‘ മദ്യരാജാവ് മണിച്ചന്‍ ‘ മാധ്യമങ്ങള്‍ ഒരു കാലത്ത് ആഘോഷിച്ച വാര്‍ത്തതാരം’ കുറിപ്പ്

2000 ഒക്ടോബര്‍ 21 നും തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറെ കേട്ടിട്ടുള്ള പേരാണ് അബ്കാരി മണിച്ചന്‍. നിരവധിയാളുകളുടെ ജീവന്‍ കവര്‍ന്ന കൊല്ലം കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തിലൂടെയാണ് അബ്കാരി മണിച്ചന്റെ പേര് കേരളം ചര്‍ച്ച ചെയ്യുന്നത്. കല്ലുവാതുക്കല്‍, പട്ടാഴി,…

2000 ഒക്ടോബര്‍ 21 നും തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറെ കേട്ടിട്ടുള്ള പേരാണ് അബ്കാരി മണിച്ചന്‍. നിരവധിയാളുകളുടെ ജീവന്‍ കവര്‍ന്ന കൊല്ലം കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തിലൂടെയാണ് അബ്കാരി മണിച്ചന്റെ പേര് കേരളം ചര്‍ച്ച ചെയ്യുന്നത്. കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലായി 31 പേരാണ് മരിച്ചത്. നിരവധി ആളുകള്‍ ആശുപത്രിയിലായി. കേസിലെ പ്രതിയായ മണിച്ചന്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. അടുത്തിടെ മണിച്ചന്‍ പരോളില്‍ ഇറങ്ങി. ഇപ്പോഴിതാ, മണിച്ചനെ കണ്ടുമുട്ടിയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പത്രപ്രവര്‍ത്തകനായ തിരുവല്ലം ഭാസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘അവിചാരിതമയാണ് മണിച്ചനെ ഇന്നലെ കാണാന്‍ ഇടയായത്.. എഴുതാന്‍ ഏറെയുണ്ട് അതൊക്കെ മണിച്ചന്‍ തന്നെ എപ്പോളെങ്കിലും പറയുമായിരിക്കും.. പരോളിലിറങ്ങിയ മണിച്ചന്‍ ഒരാഴ്ച്ച കഴിയുമ്പോള്‍ വീണ്ടും മാതൃക കൃഷികാരനായി ജയിലിലേക്കെന്ന് തിരുവല്ലം ഭാസി കുറിക്കുന്നു.

തിരുവല്ലം ഭാസിയുടെ കുറിപ്പ് –

22 വർഷങ്ങൾക്ക് ശേഷം ഇന്നലെ ഈ മനുഷ്യനെ

വീണ്ടും നേരിൽ കണ്ടു,

എന്റെ ജീവിതത്തിൽ മൂന്നാം വട്ടവും.

” മദ്യരാജാവ് മണിച്ചൻ ” മാധ്യമങ്ങൾ ഒരു കാലത്ത് ആഘോഷിച്ച വാർത്തതാരം. എല്ലാ രാഷ്ട്രീയകാരുടെടെയും പ്രിയപ്പെട്ടവനായിട്ടും ഒരു പ്രതിക്ക് വേണ്ടി ദാഹിച്ച ഉന്നത പോലീസ് കാരന് ഈ “ഭീകരനെ” ആവശ്യമായിരുന്നു. അനധികൃതമായി സ്പിരിറ്റ്‌ വാങ്ങി കള്ളിൽ ചേർത്ത് വിറ്റു എന്ന കുറ്റം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു വെന്ന് ഇന്നും ഉറക്കെ പറയുന്ന മണിച്ചൻ. ജയിലിൽ കഴിയുന്ന കല്ലുവാതുക്കൾ മദ്യ ദുരന്തകേസ്സിലെ ഇപ്പോഴുള്ള ഏക പ്രതി.

“ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകൾ എനിക്കുണ്ടായിരുന്നു. ” ഇപ്പോൾ എനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവർക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്..” മണിച്ചൻ പറഞ്ഞു.

നെട്ടുക്കാൽത്തേരി തുറന്ന ജയിലിൽ നിന്ന് പരോളിലിറങ്ങിയ മണിച്ചൻ മദ്യത്തിന് പകരം ഇപ്പോൾ മധുരമുള്ള വിവിധതരം പഴം ജൂസുകളാണ് വിൽക്കുന്നത്. ആറ്റിങ്ങൽ ബസ് സ്റ്റാന്റിന് സമീപമുള്ള ഫൈവ് സ്റ്റാർ ജൂസുകടയിൽ

ലഹരിയില്ല,

ആരോടും പരാതിയും ഇല്ല.

മദ്യദുരന്തത്തെ തുടർന്നു ഒളിവിൽ പോയ മണിച്ചനെ തിരഞ്ഞു പോലീസും മാധ്യമങ്ങളും ആഴ്ചകളോളം അലയുമ്പോൾ ആണ് എന്റെ സായാഹ്നപത്രമായ ” ഫ്രീലാൻസിലൂടെ ” മണിച്ചന്റ് എക്സ് ക്ലൂസീവ് ഇന്റർവ്യൂ പുറത്ത് വരുന്നത്.. കൂടെ ഏഷ്യാനെറ്റ്‌ ന്യൂസിൽ കെ അജിത്ത് /തെരുവിയം ടീം എന്റെ പത്ര ഓഫിസിലെത്തി തയ്യാറാക്കിയ മറ്റൊരു അഭിമുഖവും..

പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടന്ന് ആയിരുന്നു. പിറ്റേ ദിവസം രാത്രിയിൽ എന്റെ ഓഫിസിൽ പോലീസ് റെയ്ഡ്, ഞാൻ ഒളിവിൽ, സെക്രട്ടറിയേറ്റിനു മുന്നിൽ മാധ്യമ പ്രവർത്തകാരുടെ ധർണ. നിയമസഭയിൽ അടിയന്തിര പ്രമേയം. അറസ്റ്റിൽ നിന്ന് രക്ഷപെട്ടുവെങ്കിലും ആറു വർഷത്തോളം നീണ്ട കേസ്… അങ്ങനെ പലതും..

വീണ്ടും മണിച്ചനെ ഞാൻ കാണുന്നത് കൊല്ലം സബ് ജയിലിൽ വച്ച് അതിന്റെ പേരിൽ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

അവിചാരിതമയാണ് മണിച്ചനെ ഇന്നലെ കാണാൻ ഇടയായത്.. എഴുതാൻ ഏറെയുണ്ട് അതൊക്കെ മണിച്ചൻ തന്നെ എപ്പോളെങ്കിലും പറയുമായിരിക്കും.. പരോളിലിറങ്ങിയ മണിച്ചൻ ഒരാഴ്ച്ച കഴിയുമ്പോൾ വീണ്ടും മാതൃക കൃഷികാരനായി ജയിലിലേക്ക്

രണ്ടു ദിവസം കഴിയുമ്പോൾ എന്റെ കൃഷിയിടമായ ഓസ്‌ട്രേലിയയിലേക്ക് ഞാനും.