സ്വന്തമായി മേക്കപ്പ് ചെയ്‌തും അമ്മയുടെ സാരി ഉപയോഗിച്ചും യാമിയുടെ വ്യത്യസ്ത വിവാഹം ഇങ്ങനെ

നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം സെലിബ്രിറ്റികളുടേയും വിവാഹം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വലിയ ആഘോഷമാണ്. അതെ പോലെ തന്നെ വിദേശ രാജ്യങ്ങളില്‍ നടത്തുന്ന ഡെസ്റ്റിനേഷന്‍ വിവാഹത്തിന്  കോടിക്കണക്കിന് രൂപയാണ് മുടക്കുന്നത്. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട…

Yami.wedding

നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം സെലിബ്രിറ്റികളുടേയും വിവാഹം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വലിയ ആഘോഷമാണ്. അതെ പോലെ തന്നെ വിദേശ രാജ്യങ്ങളില്‍ നടത്തുന്ന ഡെസ്റ്റിനേഷന്‍ വിവാഹത്തിന്  കോടിക്കണക്കിന് രൂപയാണ് മുടക്കുന്നത്. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹ വസ്ത്രത്തിന്റേയും മേക്കപ്പിന്റേയും കാര്യത്തിൽ ഒരു  വിട്ട് വീഴ്ച കാണിക്കാത്തത്. പക്ഷെ ഇപ്പോളിതാ ബോളിവുഡ് സിനിമാരംഗത്തെ  ഒന്നടങ്കം അത്ഭുതപ്പെടുത്തിരിക്കുകയാണ്  നടി യാമി ​ഗൗതം. ഈ  കഴിഞ്ഞ ദിവസമാണ് പ്രമുഖ  സംവിധായകന്‍ ആദിത്യ ധറുമായുള്ള നടിയുടെ വിവാഹം നടന്നത്. നിലവിൽ ഇപ്പോൾ  പുറത്ത് വരുന്ന വിവാഹത്തെക്കുറിച്ച്‌ വാർത്തകൾ ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്.

 

View this post on Instagram

 

A post shared by Yami Gautam (@yamigautam)

വളരെ സുന്ദരിയായി ചുവപ്പ് കളറിലുള്ള സാരിയുടുത്താണ് താരം എത്തിയത്. പക്ഷെ എന്നാൽ ഈ ഏറ്റവും പുതിയ വസ്ത്രമായിരുന്നില്ല. താരത്തിന്റെ അമ്മയുടെ സാരി തന്നെയായിരുന്നു വിവാഹസാരിയായി ഉടുത്തത്. അതെ പോലെ സ്വയമായി തന്നെ  അണിഞ്ഞൊരുങ്ങിയാണ് താരം വിവാഹത്തിനായിയെത്തിയത്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് യാമിയും ​ഗൗതവും വിവാഹിതരായത്.കോവിഡ് മാനദണ്ഡങ്ങള്‍ നിലനിക്കുന്ന സാഹചര്യത്തിൽ ഏറ്റവും  അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.അതിന് ശേഷം വിവാഹഫോട്ടോ  പങ്കുവെച്ചു കൊണ്ടാണ് ഇവര്‍ വിവാഹിതരായെന്ന വിവരം എല്ലാവരെയും അറിയിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി.

 

View this post on Instagram

 

A post shared by Yami Gautam (@yamigautam)

സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്- എന്നായിരുന്നു ഇവര്‍ കുറിച്ചത്. വളരെ ഏറെ പ്രേക്ഷക പ്രീതി നേടിയ ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. അതെ പോലെ  ഈ മനോഹര ചിത്രത്തില്‍ നായികയായി എത്തിയത് യാമിയായിരുന്നു. വളരെ മികച്ച കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ സിനിമാ ലോകത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയമികവ് കാഴ്ച വെച്ചിട്ടുണ്ട്. അതെ പോലെ പൃഥ്വിരാജ് നായകനായെത്തിയ ഹീറോയിലൂടെയാണ് മലയാളത്തില്‍ എത്തിയത്.