അര്‍ജുന്‍ അശോകന്‍- അന്ന ബെന്‍ ചിത്രം ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തുന്നു

അന്ന ബെന്നും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ത്രിശങ്കു’. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രം മെയ് 26ന് തിയേറ്ററുകളിലെത്തും. നവാഗതനായ…

അന്ന ബെന്നും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ത്രിശങ്കു’. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രം മെയ് 26ന് തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്.

‘അന്ധാധുന്‍’, ‘മോണിക്ക ഒ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിര്‍മാതാക്കള്‍. ഇന്ത്യന്‍ നവതരംഗ സിനിമാ സംവിധായകന്‍ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെന്റര്‍. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്ചേഴ്‌സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന്‍, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മല്‍ സാബുവും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിങ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെ. കെയുടേതാണ്. ധനുഷ് നായനാര്‍ ആണ് സൗണ്ട് ഡിസൈന്‍. ഇ4 എന്റര്‍ടെയിന്‍മെന്റിലൂടെ എ.പി ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്.