പൃഥ്വിരാജ് ഒരു പീഡനകേസില്‍ വന്നോ? ആരെയെങ്കിലും കുത്തി കൊന്നോ..? പിന്നെന്തിനാ ഈ വെറുപ്പ്! – ടിനി ടോം!

നടന്‍ പൃഥ്വിരാജിനെ കുറിച്ച് മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ ടിനിടോം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയിലെ തുടക്ക കാലത്ത് നടന്‍ പൃഥ്വിരാജിന് നിരവധി ഹേറ്റേഴ്‌സ് ഉണ്ടായിരുന്നു…ഇതേ കുറിച്ച് പൃഥ്വിരാജ് തന്നെ നിരവധി തവണ…

നടന്‍ പൃഥ്വിരാജിനെ കുറിച്ച് മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ ടിനിടോം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയിലെ തുടക്ക കാലത്ത് നടന്‍ പൃഥ്വിരാജിന് നിരവധി ഹേറ്റേഴ്‌സ് ഉണ്ടായിരുന്നു…ഇതേ കുറിച്ച് പൃഥ്വിരാജ് തന്നെ നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പോകപോകെ.. അഹങ്കാരി എന്ന പേര് മാറി അദ്ദേഹത്തിനെ മലയാള സിനിമയിലെ ചുണക്കുട്ടി എന്ന് വിളിപ്പിച്ചു. ഇപ്പോഴിതാ പൃഥ്വിരാജിന് ഒപ്പം ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവം തുറന്ന് പറയുകയാണ് ടിനി ടോം..

അവന്റെ ധൈര്യം ഞാന്‍ സമ്മതിച്ചുകൊടുത്തു എന്നാണ് അന്ന് മുതലുള്ള പൃഥ്വിരാജിന്റെ മനോധൈര്യത്തെ കുറിച്ച് ടിനി ടോം പറഞ്ഞത്.. ഇന്ത്യന്‍ റുപ്പിയില്‍ എല്ലാം പൃഥ്വിരാജ് അഭിനയിക്കുന്ന സമയത്ത് അവനെ എതിര്‍ക്കാന്‍ ഒരു സോഷ്യല്‍ മീഡിയ പേജ് തന്നെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ടിനിടോം വെളിപ്പെടുത്തുന്നത്.. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോം അനുഭവം പങ്കുവെച്ചത്. അന്ന് ഷൂട്ടിംഗ് നടക്കുന്ന സമയത്ത്.. ബസില്‍ പോയ ഒരുപാട് പേര്‍ അവനെ രാജപ്പാ എന്ന് വിളിച്ച് കളിയാക്കി..

അന്ന് പൃഥ്വിരാജ് അവരെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്.. കാരണം ആ ചിരിയില്‍ എല്ലാം ഉണ്ടായിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്.. കാരണം ഈ തള്ളിപ്പറഞ്ഞവര്‍ എല്ലാം ഇന്ന് അവന്റെ ഫാന്‍സായി മാറി.. എന്ത്മാത്രം ഉപദ്രവിച്ചിട്ടുണ്ട് രാജുവിനെ.. അതിന് മാത്രം എന്ത് തെറ്റാണ് അവന്‍ ചെയ്തത്.. ഒരു ഇംഗ്ലീഷ് പറഞ്ഞതിനാണോ.. ഇതെല്ലാം ചെയ്തത്.. ആരെയെങ്കിലും കുത്തിക്കൊന്നോ.. ഒരു പീഡന കേസില്‍ വന്നോ.. അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ..

prithviraj sukumaran

അവന്‍ ഇംഗ്ലീഷ് പറഞ്ഞതിനാണ് ആള്‍ക്കാര്‍ ഇത്രയും അവനെ വളഞ്ഞിട്ട് ആക്രമിച്ചത്.. പക്ഷേ.. ഇന്ന് അവന്‍ എവിടെ നില്‍ക്കുന്നു.. പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍.. അവനെ കുറിച്ച് എനിക്ക് അങ്ങനെയെ പറയാന്‍ പറ്റുകയുള്ളൂ.. എന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.