‘എന്നെ ചീത്ത പറഞ്ഞത് ഷിയാസ് കരീമല്ല’, വിശദീകരണവുമായി ടിനി ടോം

തന്നെ നിരന്തരരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്ന യുവാവിനെ പൊലീസ് പിടികൂടിയ വിവരം നടന്‍ ടിനി ടോം ആരാധകരോട് പങ്കുവെച്ചിരുന്നു. മൂന്ന് മാസത്തിലേറെയായി തന്നെ വിളിച്ചു അസഭ്യം പറഞ്ഞ ഷിയാസ് എന്ന യുവാവിനെതിരെ സൈബര്‍ സെല്ലില്‍…

തന്നെ നിരന്തരരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്ന യുവാവിനെ പൊലീസ് പിടികൂടിയ വിവരം നടന്‍ ടിനി ടോം ആരാധകരോട് പങ്കുവെച്ചിരുന്നു.
മൂന്ന് മാസത്തിലേറെയായി തന്നെ വിളിച്ചു അസഭ്യം പറഞ്ഞ ഷിയാസ് എന്ന യുവാവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നെന്നും ഇയാളെ പത്ത് മിനുട്ട് കൊണ്ട് പിടികൂടിയെന്നും താരം വ്യക്തമാക്കിയിരുന്നു. അതേസമയം, മാനസിക പ്രശ്നമുള്ള ചെറിയ പയ്യന്‍ ആയതിനാല്‍ കേസ് പിന്‍വലിച്ചെന്നും പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷിയാസ് എന്ന് കേട്ടതോടെ ടിനിയുടെ ആരാധകര്‍ നടനും മോഡലുമായ ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതോടെ ടിനി തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കിയിരിക്കുകയാണ്.

https://www.facebook.com/shiyaskareem2018/videos/645237833250866/?__tn__=%2CO

”എന്നെ ഫോണില്‍ വിളിച്ച് ഒരാള് ചീത്ത പറഞ്ഞു എന്ന് പറഞ്ഞത് ഷിയാസ് എന്ന ഒരാളുടെ പേരാണ് പറഞ്ഞത്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്. ഷിയാസ് കരീം മോഡലായിട്ടുള്ള സ്റ്റാര്‍ മാജിക്കിലെ എന്റെ സഹോദരനാണ്” എന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. ഷിയാസ് കരീമും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചുക്കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വീഡിയോ ഷിയാസ് ഷെയര്‍ ചെയ്തത്.