fbpx
Home Film News ആ കാര്യം ചെയ്യാൻ എന്തായാലും എന്നെക്കാൾ ഉയരം വേണം, വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഇനിയ

ആ കാര്യം ചെയ്യാൻ എന്തായാലും എന്നെക്കാൾ ഉയരം വേണം, വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഇനിയ

ineya.01
ineya.01

നിലവിൽ ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ.വളരെ വേറിട്ട ഗ്രാമർ കഥാപാത്രങ്ങളിലൂടെയും അതെ പോലെ ഐറ്റം ഡാൻസിലൂടെയും ആരാധകർക്കിടയിൽ ഏറ്റവും ശ്രദ്ധയായാണ് താരം.അതെ പോലെ തന്നെ ഏറ്റവും മികച്ച സ്വഭാവ നടി എന്ന നിലയിൽ താരം കഴിവ് തെളിയിച്ചിരിക്കുകയാണ്.മോളിവുഡ് സിനിമാരംഗത്ത് മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെയുള്ള മുൻ നിര നായകന്മാരുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ ഇനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അതെ പോലെ തന്നെ ഇനിയയുടെ വിവാഹത്തെ കുറിച്ചും മറ്റു ഗോസ്സിപ്പുകളെ കുറിച്ചും ഒക്കെ സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുണ്ട്. പക്ഷെ എന്നാൽ അങ്ങനെയുള്ള വാർത്തകൾ എല്ലാം തന്നെ  വെറും വാസ്തവിരുദ്ധമാണെന്ന് താരം തന്നെ വ്യക്തമാക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ ഇനിയ വെളിപ്പെടുത്തുന്നത്.

ineya1
ineya1

2010ൽ  പുറത്തിറങ്ങിയ ‘വാഗോ സൂടാ വാ’ എന്ന തമിഴ് സിനിമയിലൂടെയാണ് ഇനിയ നായികയായി അഭിനയിക്കുന്നത്.ആ ഒരു വർഷം കണക്ക് കൂട്ടി നോക്കുമ്പോൾ താരം സിനിമയിൽ എത്തിയിട്ട് പത്ത് വർഷങ്ങൾ പൂർത്തിയായി.കുറെ മികച്ച സിനിമകളുടെ ഭാഗമാകാനും അഭിനേത്രി എന്ന നിലയിൽ ഏറെ മുന്നിലെത്താനും കഴിഞ്ഞു.ഞാൻ എന്നെന്നും ആരാധിക്കുന്ന മുൻ നിരയുള്ള താരങ്ങളുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു.ഓരോ സിനിമയിൽ ഓരോ അനുഭവങ്ങളാണ് പഠിച്ചത്.സിനിമ എന്നത് ഏറ്റവും നല്ലൊരു കല തന്നെയാണ്.  വളരെ ആത്മാര്‍ഥമായി തന്നെ പരിശ്രമിച്ചാല്‍ ആഗ്രഹിച്ചതിനെക്കാള്‍ കൂടുതൽ നമ്മൾ നേടുക തന്നെ ചെയ്യും.അതെ പോലെ താരത്തിന്റെ വിവാഹം എന്നായിരിക്കുമെന്ന ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടി ഈ ഒരു  അഭിമുഖത്തിലൂടെ  തന്നെ ഇനിയ  വ്യക്തമാക്കിയിരിക്കുകയാണ്.എന്റെ വിവാഹത്തെ കുറിച്ച് വീട്ടുകാർ എപ്പോഴും ചിന്തിക്കാറുണ്ട്.പക്ഷെ എന്നാൽ  ഞാന്‍ എന്റെ വ്യക്തിജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്യാത്ത ഒരാളാണ്. അതൊക്കെ കൊണ്ട് തന്നെ  എല്ലാം നടക്കുന്ന സമയത്ത് നടക്കട്ടേ.

ineya3
ineya3

അതെ പോലെ  ഞാന്‍ എന്താണോ അത് മനസിലാക്കി എന്നെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം എന്റെ ജീവിതത്തില്‍ വരുന്നത്. എന്നെക്കാള്‍ ഉയരം വേണമെന്ന് നിര്‍ബന്ധമുണ്ട്. ഇപ്പോൾ ഉടനെ ഒന്നും വിവാഹം നടക്കില്ലെന്നാണ്  ഇനിയ വ്യക്തമാക്കുന്നത്. താരത്തിന് ഏറ്റവും ഇഷ്ടമുള്ള നടിമാരെ കുറിച്ചും സിനിമയിൽ  തന്നെ ഏറ്റവും കൂടുതൽ  സ്വാധീനിച്ച നടിമാരെ കുറിച്ചും ഇനിയ   സൂചിപ്പിച്ചിരുന്നു. ‘കേരളത്തില്‍ നിന്ന് തമിഴിലേക്ക് പോയി അവിടെ നായിക നിരയില്‍ സ്ഥാനം പിടിച്ച നയന്‍താര, അസിന്‍, പ്രിയാമണി, ഇവരെ എല്ലാവരെയും ഇഷ്ടവും ബഹുമാനവുമാണ്.അതെ പോലെ ഷീലാമ്മ, ജയഭാരതി, ശ്രീവിദ്യ, ശാരദാമ്മ, മഞ്ജു വാര്യര്‍, ശോഭന, രേവതി എന്നിവരെല്ലാം തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരാണ്.അത് കൊണ്ട് ഇവരെല്ലാം എന്നെ സ്വാധീനിച്ചതിനെക്കാളും കൂടുതല്‍ പ്രചോദനമാവുകയാണ് ചെയ്തതെന്നും ഇനിയ വ്യക്തമാക്കുന്നു..താരം  ഏറ്റവും അവസാനമായി അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലായിരുന്നു. അത് കൊണ്ട്  മമ്മൂക്കയുടെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. പ്രൊഫഷണല്‍ ആക്ടിംഗ്, സെറ്റിലെ എല്ലാവരോടുമുള്ള പെരുമാറ്റം. ലൈഫ് സ്റ്റൈല്‍, മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് തന്നെ ഭാഗ്യമായി കാണുന്ന ഒരാളാണ് താന്നെന്നും ഇനിയ വ്യക്തമാക്കി.