മൂന്ന് മിനുട്ടിൽ കൂടുതൽ “ക്യു” നിന്നാൽ ടോൾ നൽകണോ ; യാഥാർഥ്യം ഇങ്ങനെ

ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കിയതോടെ പലരും സംശയം ഉന്നയിച്ച ഒരു വിഷയമാണ് മൂന്ന് മീറ്റിൽ കൂടുതൽ വാഹനം ക്യു നിൽക്കേണ്ടി വന്നാൽ ടോൾ നൽകേണ്ടതില്ല എന്ന വാർത്തയുടെ യാഥാർഥ്യം.നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ…

natinal-highway-authority

ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കിയതോടെ പലരും സംശയം ഉന്നയിച്ച ഒരു വിഷയമാണ് മൂന്ന് മീറ്റിൽ കൂടുതൽ വാഹനം ക്യു നിൽക്കേണ്ടി വന്നാൽ ടോൾ നൽകേണ്ടതില്ല എന്ന വാർത്തയുടെ യാഥാർഥ്യം.നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ ഹരി ഓം ജിൻഡാൽ എന്ന അഭിഭാഷകന് നൽകിയ ഒരു മറുപടിയാണ്. ഇതനുസരിച്ച് മൂന്നു മിനിറ്റ് സമയം കഴിഞ്ഞാൽ ടോൾ നൽകേണ്ടതില്ല എന്നുള്ള വാർത്ത പ്രചരിക്കാൻ കാരണമായത്. ടോൾ പ്ലാസകളിൽ മൂന്ന് മീറ്റിൽ കൂടുതൽ വാഹനം ക്യു നിൽക്കേണ്ടി വന്നാൽ ടോൾ നൽകേണ്ടതില്ല എന്ന വാർത്ത തെറ്റാണ്. അത്തരത്തിൽ യാതൊരു നിയമമോ, ചട്ടമോ നിലവിലില്ല എന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോദികമായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു(ഉത്തരവിന്റെ പകർപ്പ് ഈ പോസ്റ്റിനോടൊപ്പം)2017 ൽ തന്നെ ഇത്തരത്തിൽ ഒരു വിശദീകരണം ഈ വിഷയത്തിൽ നാഷണൽ ഹൈവേ അതോറിറ്റി പുറത്തിറക്കിയെങ്കിലും വാട്സാപ്പുകളിലും, മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഈ തെറ്റായ വിവരങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്
natinal-highway-authority

തിരക്കുള്ള സമയങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമ്പോൾ ഉയർന്ന അധികാരികളുടെ വാക്കാലുള്ള നിർദേശ പ്രകാരം വാഹനങ്ങളിൽ നിന്നും ടോൾ മേടിക്കാതെ കടത്തി വിടുന്ന സാഹചര്യങ്ങൾ വിവിധ ടോൾ പ്ലാസകളിൽ ഉണ്ടാകാറുണ്ട് എന്നാൽ NHAI മുൻകൂട്ടി നൽകിയിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെടെയാത്ത ഒരു വാഹനത്തിനും പ്രത്യേക ഇളവ് ലഭിക്കില്ല. ടോൾ പ്ലാസകളിൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ കടത്തിവിടാൻ വലിയ താമസമെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടികാണിച്ചു മെമ്പർ ജോയന്റ് സെക്രട്ടറി 2015 ൽ നൽകിയ കത്തിൽ തിരക്കുള്ള സമയങ്ങളിൽ ഒരു ക്യുവിൽ 6 വാഹനങ്ങളിൽ കൂടുതൽ ഉണ്ടാകരുത് എന്നും , തിരക്കുള്ള സമയങ്ങളിൽ 10 സെക്കന്റിൽ കൂടുതൽ സമയം ഒരു വാഹനത്തിൽ നിന്നും ടോൾ പിരിക്കാൻ എടുക്കരുതെന്നും, 3 മിനിറ്റിൽ കൂടുതൽ ഒരു വാഹനത്തെ ക്യുവിൽ നിർത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ 3 മിനുട്ടിൽ കൂടുതൽ താമസം വന്നാൽ സൗജന്യമായി കടന്നുപോകാനുള്ള യാതൊരു ഉത്തരവും, നിയമവും എവിടെയും ഇല്ല. മാത്രവുമല്ല ഈ ഉത്തരവിൽ പറഞ്ഞ സമയങ്ങൾ അതിക്രമിക്കുകയോ, ആരിൽ കൂടുതൽ വാഹനങ്ങൾക്ക് ക്യു നിൽക്കേണ്ടി വരികയോ ചെയ്‌താൽ എന്താണ് ലഭ്യമായ പരിഹാരമെന്ന് ഉത്തരവിൽ പറയുന്നില്ല.

Toll-on-National-Highways__factly-702x336

വിവിധ റോഡുകളിലെ ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട് NAHI ഒപ്പുവെക്കുന്ന കൺസെഷൻ എഗ്രിമെന്റ് പ്രകാരമാണ് ടോൾ പാസകളിലെ കൺസഷനുകളും പ്രത്യേക ഇളവുകളും തീരുമാനിക്കുന്നത്. 2016 ൽ NAHI പ്രാദേശിക ഓഫീസുകളിലേക്ക് നൽകിയ നിർദേശത്തിൽ എല്ലാ ടോൾ ബൂത്തുകളിലും വാഹനങ്ങളുടെ എണ്ണം അനുസരിച്ച് കൂടുതൽ ടൂൾ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും തിരക്കേറിയ സമയങ്ങളിൽ കയ്യിൽ വെച്ച് ഉപയോഗിക്കാവുന്ന ടോൾ കളക്ഷൻ ഉപകാരണനാൽ ഉപയോഗിച്ച് ജോലിക്കാരെ നിർത്തി ടോൾ പിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ മൂന്നു മിനുട്ട് ക്യുവിൽ നിന്നാൽ ടോൾ പ്ലാസകളിലൂടെ സൗജന്യമായി കടത്തിവിടണം എന്ന യാതൊരു നിയമവും നിലവിലില്ല. അത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റാണ്. എന്നാൽ ടോൾ പ്ലാസയിലെ ടോൾ പിരിവുകാരുടെ കാര്യക്ഷമത ഇല്ലായ്മ കൊണ്ടോ, കൃത്യവിലോപംകൊണ്ടോ ഉണ്ടാകുന്ന താമസത്തിനു അവർ ഉത്തരവാദികളാണ്. കൂടാതെ ഗതാഗത യോഗ്യമായ നല്ല റോഡുകൾ നൽകാനും അവർ ബാധ്യസ്ഥരാണ്. ഇക്കാര്യങ്ങളിലുണ്ടാകുന്ന വീഴ്ചകളിൽ നിയമപരമായ പരിഹാരം തേടാൻ ഒരു യാത്രക്കാരനും അവകാശമുണ്ട്.