മകന്റെ പേര് വെളിപ്പെടുത്തി ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷമണും

പ്രേക്ഷകരുടെ ഇഷ്ട സീരിയൽ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്വന്തം സുജാത’ ലൊക്കേഷനിൽ വെച്ച് ം പരിചയപ്പെട്ടത് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണു അടുത്ത സുഹൃത്തുക്കളായി മാറുകയും…

പ്രേക്ഷകരുടെ ഇഷ്ട സീരിയൽ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്വന്തം സുജാത’ ലൊക്കേഷനിൽ വെച്ച് ം പരിചയപ്പെട്ടത് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണു അടുത്ത സുഹൃത്തുക്കളായി മാറുകയും പിന്നീട് ഇരുവരും പ്രണയത്തിലാവും തുടർന്ന് ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ വിവാഹിതരാവുകയും ചെയ്ത താരങ്ങളാണ്


അടുത്തിടെ താരങ്ങൾക്ക് മകൻ പിറന്നിരുന്നു. ഇപ്പോഴിതാ മകന്റെ പേര് പരസ്യമാക്കിയിരിക്കുകയാണ് ചന്ദ്രയും ടോഷും.പരമ്പരയുടെ പാക്കപ്പ് വീഡിയോയിലൂടെയാണ് മകന്റെ പേര് പരസ്യമാക്കിയത്.

 

ഞങ്ങളെ ആദ്യമായി ഒന്നിച്ച സീരിയൽ കുടുംബത്തിൽ തന്നെ ആദ്യം പേര് പറയുന്നതിൽ സന്തോഷമേയുള്ളൂ, എന്നാൽ വീട്ടുകാരുടെ അനുവാദം ഇല്ലെന്നും താരങ്ങൾ എടുത്ത് പറയുന്നുണ്ട്. ‘ഒരുപാട് പേർ ഞങ്ങളോട് മകന്റെ പേര് ചോദിച്ചിരുന്നു. ഞങ്ങളുദ്ദേശിച്ച പോലെ പറയുകയാണെങ്കിൽ ഇനിയും കുറേ കഴിയുമെന്നും താരങ്ങൾ പറഞ്ഞു.

ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് പോലും മകന്റെ പേര് അറിയില്ല. അവരോടൊന്നും അനുമതി ചോദിക്കാതെ തന്നെ ഞങ്ങൾ മോന്റെ പേര് പറയുകയാണ് ‘അയാൻ’ എന്നാണ് മോന്റെ പേര്. ‘അയാൻ’ എന്നാൽ ദൈവത്തിന്റെ സമ്മാനം എന്നാണ് അർത്ഥം’ എന്നാണൈന്നും താരങ്ങൾ പറഞ്ഞു.