‘ടൊവിനോയ്ക്ക് അര്‍ത്ഥങ്ങളില്ല, മക്കളുടെ പേരുകള്‍ക്ക് അര്‍ത്ഥം വേണമെന്ന് നിര്‍ബന്ധമായിരുന്നു’ മനസു തുറന്ന് നടന്‍

ടൊവിനോ തോമസ്- ആഷിക് അബു ചിത്രം നാരദന്‍ റിലീസിന് ഒരുങ്ങുകയാണ്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരദന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ടൊവിനോ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.…

ടൊവിനോ തോമസ്- ആഷിക് അബു ചിത്രം നാരദന്‍ റിലീസിന് ഒരുങ്ങുകയാണ്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരദന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ടൊവിനോ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന സംവിധായകരില്‍ ഒരാളാണ് ആഷിക് അബു.

അഭിനയിക്കുമ്പോള്‍ എന്തേലും കൂട്ടിച്ചേര്‍ത്താല്‍ ആഷിക് മുഖത്തടിച്ച് സംസാരിക്കാറില്ല. നല്ലതാണെങ്കില്‍ മടിയില്ലാതെ സ്വീകരിക്കുകയും ചെയ്യുമെന്ന് ടൊവിനോ പറയുന്നു. അതേസമയം അല്‍പ്പം വീട്ടു വിശേഷങ്ങളും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. മക്കളുടെ പേരുകള്‍ക്ക് ഒരു അര്‍ത്ഥം വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

‘എന്റേയും ചേട്ടന്റേയും പപ്പയുടേയും പേരുകളെല്ലാം ടി എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. ടൊവിനോ എന്ന പേരിന് പക്ഷെ പ്രത്യേകിച്ച് അര്‍ഥങ്ങളില്ല. പക്ഷെ എനിക്ക് കുഞ്ഞുങ്ങളുണ്ടാപ്പോള്‍ അര്‍ഥമുള്ള പേരുകള്‍ ഇടണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു. ഇസയ്ക്ക് ടിയില്‍ തുടങ്ങുന്ന പേര് അന്വേഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് അഭിമാനം എന്ന് അര്‍ഥം വരുന്ന ഇസയിലേക്ക് എത്തിയത്.

തഹാന്‍ എന്നാണ് മകന്റെ പേര്. മകള്‍ക്കോ ടിയില്‍ തുടങ്ങുന്ന പേര് കിട്ടിയില്ല മകന് പക്ഷെ ടിയില്‍ തുടങ്ങുന്ന പേരിടണമെന്ന് വാശിയായിരുന്നു. ഞാനും ഭാര്യയും ഇരുന്ന് തിരഞ്ഞ് കണ്ടുപിടിച്ച പേരാണ് തഹാന്‍. പേരിന്റെ അര്‍ഥം കരുണയുള്ളവന്‍ എന്നാണ്’ ടൊവിനോ പറഞ്ഞു.