‘ഇപ്പോഴും മേപ്പടിയാന്റെ ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം’ കമന്റിന് കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

വിഷ്ണു മോഹന്‍ ഉണ്ണി മുകുന്ദനെ നായകനാക്കിയ ഒരുക്കിയ ‘മേപ്പടിയാന്‍’ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മ്മിച്ച ചിത്രം കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് തിയേറ്ററിലെത്തിയത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ‘മേപ്പടിയാന്‍’ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. ഉണ്ണിയുടെ കഥാപാത്രമായ ജയകൃഷ്ണന്‍ സര്‍ക്കാര്‍ ഓഫീസില്‍ വന്ന് നിരാശനാകുന്ന ഒരു രംഗമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. ‘സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം..” എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

‘ഇപ്പോഴും മേപ്പടിയാന്റെ ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ജീവിതകാലം മുഴുവന്‍ മേപ്പടിയാന്‍ നാണമില്ലാതെ ആഘോഷിക്കുമെന്നായിരുന്നു ഇതിന് ഉണ്ണി നല്‍കിയ മറുപടി.

”ഈ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ എനിക്ക് നാല് വര്‍ഷമെടുത്തു, ഒടിടിക്ക് നല്‍കും മുന്‍പ് ഞാന്‍ ഒരു വര്‍ഷം ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഈ സിനിമ ഞാന്‍ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകര്‍ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാന്‍ അഭിമാനിക്കുന്നു” ഉണ്ണി നല്‍കിയ കമന്റ് ഇങ്ങനെയായിരുന്നു.

https://www.facebook.com/IamUnniMukundan/posts/496548198506047

Previous article‘ടൊവിനോയ്ക്ക് അര്‍ത്ഥങ്ങളില്ല, മക്കളുടെ പേരുകള്‍ക്ക് അര്‍ത്ഥം വേണമെന്ന് നിര്‍ബന്ധമായിരുന്നു’ മനസു തുറന്ന് നടന്‍
Next articleശ്രീകണ്ഠന്‍ നായരും നികേഷ് കുമാറും എത്തുന്നു, നാരദന്റെ ജേണലിസ്റ്റിനെ തിരഞ്ഞെടുക്കാന്‍; വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം