കളിക്കുന്നതിനിടയില്‍ തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് രണ്ട് വയസുകാരി

ചുണ്ടില്‍ കടിച്ച പാമ്പിനെ കടിച്ചു കൊന്ന് ധീരയായ പെണ്‍കുട്ടി. രണ്ട് വയസുകാരിയാണ് പാമ്പിനെ കൊന്നത്.
മുറ്റത്ത് കളിക്കുകയായിരുന്നു തുര്‍ക്കിയിലെ കാണ്ടാര്‍ ഗ്രാമത്തിലെ പെണ്‍കുട്ടി. പെണ്‍കുട്ടി ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് അയല്‍ക്കാര്‍ അവിടേക്ക് ഓടിയെത്തിയത്. ഇവരെത്തുമ്പോള്‍ കുട്ടി പാമ്പിനെ വായില്‍ കടിച്ചുപിടിച്ചിരിക്കുകയായിരുന്നു.

കുട്ടിയുടെ മേല്‍ച്ചുണ്ടില്‍ പാമ്പ് കടിച്ച പാടും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.
പാമ്പുമൊത്ത് കളിച്ച കുട്ടിയെ അത് കടിച്ചപ്പോഴാകാം കുട്ടി ദേഷ്യത്തോടെ പാമ്പിനെ തിരിച്ചു കടിച്ചുകൊന്നതെന്ന് കുട്ടിയുടെ പിതാവ് മെഹ്‌മറ്റ് ഇര്‍കാന്‍ പറഞ്ഞു. വിഷമില്ലാത്തയിനം പാമ്പാകാം കുട്ടിയെ കടിച്ചതെന്നാണ് നിഗമനം. എന്തായാലും കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളും അറിയിച്ചു.

Previous articleനിറവയറില്‍ ബിപാഷ ബസു; ബേബി ബംപില്‍ ചുംബിച്ച് കരണ്‍- ചിത്രങ്ങള്‍
Next articleനാഗവല്ലിയുടെ ഭാവങ്ങളെ ഓണക്കാലത്തിന്റെ പ്രൗഢിയിലേക്ക് ചേര്‍ത്ത് വെച്ച് ദില്‍ഷ