Film News

അഡ്വാൻസ് കൊടുത്തത് കോടികൾ ആയത് കൊണ്ട് മരക്കാർ തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ സാധ്യത!

Marakkar-Arabikadalinte-Sim

കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട കാലങ്ങൾ കൊണ്ട് അടച്ചിട്ടിരുന്ന  കേരളത്തിലെ തീയറ്ററുകൾ ഒക്ടോബര്‍ ഇരുപത്തിയഞ്ചിന് തുറക്കുവാന്നിരിക്കേ. പ്രിയദർശന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം പ്രദർശനത്തിനൊരുങ്ങുന്നു.നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും പ്രമുഖ സിനിമാ നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീറാണ് ഈ സന്തോഷ വാർത്ത എല്ലാവരെയും അറിയിച്ചിരിക്കുന്നത്.

Marakkar - Arabikadalinte Simham

Marakkar – Arabikadalinte Simham

ഈ വിവരം വളരെ വ്യക്തമായി തന്നോട് പറഞ്ഞത് ആന്റണി പെരുമ്പാവൂരാണ് എന്നാണ് ലിബര്‍ട്ടി ബഷീർ വ്യക്തമാക്കിയിരിക്കുന്നത്.അതെ പോലെ തന്നെ  വളരെ പ്രധാനമായും മരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന വാർത്തകൾ ഇതിന് മുൻപ് വന്നിരുന്നു.പക്ഷെ എന്നാൽ തിയേറ്ററിൽ പ്രദർശനത്തിന് എത്തിയതിന് ശേഷം ചിലപ്പോൾ ഒ.ടി.ടിയിലും പ്രദർശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

Marakkar-Arabikadalinte Simham2

Marakkar-Arabikadalinte Simham2

മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ ഒ.ടി.ടി യില്‍ മാത്രമായി മരക്കാർ പ്രദർശിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.തീയറ്റർ ഉടമകളെ സംബന്ധിച്ച്‌ ഇത് അവർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണെന്ന്  ലിബര്‍ട്ടി ബഷീര്‍ പറയുന്നു.അതെ പോലെ തീയറ്റർ തന്നെ റിലീസ് ചെയ്യുവാൻ വേണ്ടി നാല്പത് കോടിയോളം രൂപ അഡ്വാന്‍സ് നൽകിയത് കൊണ്ട് നേരിട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു.എല്ലാവരും ഒരേ പോലെ പ്രതീക്ഷിക്കുന്നത്  ഈ ബിഗ് ബജറ്റ് ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ്.

 

Trending

To Top