Connect with us

Hi, what are you looking for?

Film News

താളം കിട്ടാൻ ഡ്രംസ് തന്നെ വേണമെന്നില്ല, പുതിയൊരു അനുഭവം പങ്ക് വെച്ച്

Shobana-Chandrakumar
Shobana-Chandrakumar

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ്. റിലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിലെ പാട്ടും രംഗങ്ങളും എന്തിനേറെ പറയുന്നു, ഡയലോഗുകൾ പോലും ഇന്നും ഓരോ മലയാളിക്കും കാണാപ്പാഠം ആണ്. ശോഭന എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ മണിച്ചിത്രത്താഴ് സിനിമ പിറകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ ഇപ്പോളും പറയുന്നു.അത് കൊണ്ട് തന്നെ മലയാളികളുടെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണെന്ന് ശോഭനയെന്ന് ഒരു സംശയം കൂടാതെ തന്നെ പറയുവാൻ സാധിക്കുന്നതാണ്.

Shobana 1

Shobana 1

അതെ പോലെ തന്നെ താരത്തിന്റേതായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു തേന്മാവിൻ കൊമ്പത്തെ കാർത്തുമ്പി.നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വരനെ ആവശ്യമുണ്ട്  എന്ന ചിത്രത്തിലൂടെ താരം വീണ്ടും സിനിമാ ലോകത്തിലേക്കെത്തിയത്.അഭിനയ ലോകത്ത് അത്രയ്ക്ക് സജീവമല്ലെങ്കിലും സാമൂഹിക മാധ്യമത്തിലൂടെ തന്റെ നൃത്ത വിശേഷങ്ങളും വീഡിയോയും ഒക്കെ താരം പങ്ക് വെക്കാറുണ്ട്.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.അതെ താരം പങ്ക് വെച്ചത് ഒരു ഡ്രമ്മിന്റെ സ്റ്റിക്ക് ഉപയോഗിച്ച് കൊണ്ട് ഒരു ഷെഡിന്റെ ചുമരിലും ഗ്ലാസ് വിന്‍ഡോയിലും താളം പിടിക്കുന്ന വളരെ മനോഹമായ വീഡിയോയാണ്.

Shobana 2

Shobana 2

ഈ വീഡിയോയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്  ഡ്രം എവേ എന്നാണ്.ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത് കൊണ്ട് തന്നെ തരംഗമായി മാറിയിട്ടുണ്ട്.ഭൂമിയിലെ  ഏത് വസ്തുവില്‍  നിന്നുമാണ് ഇങ്ങനെയൊരു താളം കണ്ടെത്തുന്നത്, അതൊക്കെ കൊണ്ട് തന്നെ എത്ര കേട്ടിട്ടും മതി വരുന്നില്ല, ആ ബീറ്റ് ഇപ്പോഴും എന്റെ മനസ്സില്‍ നിന്നും പോവുന്നില്ല എന്നൊക്കെ തന്നെയാണ് കമന്റുകൾ വന്നു കൊണ്ടിരിക്കുന്നത്.നൃത്തലോകത്ത് വളരെ സജീവമായ താരം ഈ അടുത്ത സമയത്താണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സജീവമായത്.

 

 

You May Also Like