ഒടുവിൽ ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ആഷിഖ് അബു

ബ്രഹ്‌മപുരം തീപിടിത്തത്തിൽ മൗനം വെടിഞ്ഞ് സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു.ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വിമർശനം.മോഡി സർക്കാരിന്റെ നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാൻ ഉയർന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവൽ റോണി…

ബ്രഹ്‌മപുരം തീപിടിത്തത്തിൽ മൗനം വെടിഞ്ഞ് സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു.ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വിമർശനം.മോഡി സർക്കാരിന്റെ നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാൻ ഉയർന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവൽ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിഖ് അബു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.


‘ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയർ ആണ്. അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സർക്കാരിനെ തകർക്കാനാണ്’, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇങ്ങനെയാണ് ആഷിഖ് അബു കുറിച്ചത്


ബ്രഹ്‌മപുരം തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മമ്മൂട്ടി, മോഹൻലാൽ, പൃഥിരാജ്, മഞ്ജുവാര്യർ തുടങ്ങി നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. അതേസമയംബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് വലിയ രീതിയിലാണ് മാലിന്യപുക അന്തരീക്ഷത്തിൽ പടർന്നിരിക്കുന്നത്. ഈ സംഭവത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെട്ട്ിരിക്കുകയാണ്‌