Connect with us

Hi, what are you looking for?

Film News

വിക്രം നായകനാവുന്ന ‘തങ്കലാൻ’ റിലീസിനൊരുങ്ങുന്നു

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്ജിത്തിന്റെ സംവിധാത്തിൽ ഒരുങ്ങുന്ന സിനിമയുടെ അപ്‌ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ഇപ്പോഴഉം ലഭിക്കുന്നത്. ഇപ്പോഴിതാ ‘തങ്കലാന്റെ’ റിലീസ് സംബന്ധിച്ചുള്ള സൂചനകളാണ് പല സിനിമാ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.’തങ്കലാൻ’ 2023 ഓഗസ്റ്റിലായിരിക്കും റിലീസെന്നാണ് റിപ്പോർട്ട്


മലയാളികളായ പാർവതിയും മാളവിക മോഹനനും ചിത്രത്തിലെ നായികമാർ. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രമാണ് തങ്കലാൻ.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‌സിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.


നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. തങ്കലാൻസ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമാണെന്ന് നിർമ്മാതാവ് ജ്ഞാനവേൽ രാജ നേരത്തെ വ്യക്തമാക്കിയിരുന്നു.ചിത്രത്തിൽ പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും പ്രധാമവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് എ കിഷോർ ആണ്

You May Also Like