Connect with us

Hi, what are you looking for?

Film News

‘അച്ഛന്റെ പാത പിന്തുടരുന്ന മകന്‍..അടുത്ത സിനിമയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു’

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചതിന് സ്വാസികയ്ക്ക് നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ നല്ലൊരു ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് ഭരതനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അച്ഛന്റെ പാത പിന്തുടരുന്ന മകന്‍..അടുത്ത സിനിമയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നുവെന്നാണ് പ്രവീണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ചതുരം എന്ന ചിത്രത്തെ കുറിച്ചല്ല സിദ്ധാര്‍ഥ് ഭരതന്‍ എന്ന സംവിധായകനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് ??
ആദ്യ സിനിമ ആയ നിദ്ര തൊട്ടു ഇങ്ങു ജിന്ന് വരെ അഞ്ചു സിനിമകള്‍
ഒന്നും ഒന്നിനും ആയി സാമ്യമില്ലാതെ എടുത്തു വെച്ചിരിക്കുന്ന കാര്യത്തില്‍ പുള്ളിയെ പ്രത്യേകം അഭിനന്ദിക്കണം ????
ആദ്യ സിനിമ കണ്ട ശേഷം ചതുരം കണ്ടാല്‍ അറിയാം സംവിധാനത്തില്‍ അദ്ദേഹം എത്ര മെച്ചപ്പെട്ടിരിക്കുന്നു എന്ന് ??
അച്ഛന്റെ പാത പിന്തുടരുന്ന മകന്‍..
കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നത് പോലും വ്യത്യസ്തത ഉണ്ടെന്നാണ് എനിക്ക് തോന്നിയത്
അടുത്ത സിനിമയുടെ പ്രഖ്യവനത്തിനായി കാത്തിരിക്കുന്നു.

ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍ എത്തിയ ചിത്രമായിരുന്നു ചതുരം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തില്‍ അതിയായ വയലന്‍സും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വളരെ ഗ്ലാമറസായ വേഷത്തിലാണ് ചിത്രത്തില്‍ സ്വാസിക എത്തിയത്. ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗര്‍, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍.

You May Also Like