Connect with us

Hi, what are you looking for?

Film News

എന്റെ ആ സ്വഭാവം പലർക്കും ഇഷ്ടപ്പെടില്ല എന്നത് സത്യമാണ്

നടി ലെനയെ അറിയാത്ത സിനിമ പ്രേമികൾ വളരെ കുറവാണ്. ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കടന്നു വന്ന നടിയാണ് ലെന. ഒരു ഗ്രാമീണ പെണ്‍കൊടിയായി വന്ന ലെനയുടെ പിന്നീടുള്ള മേക്കോവര്‍ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. മാത്രമല്ല സിനിമയുടെ തുടക്ക കാലങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി ഒരുപാട് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ പിന്നീട് ലെന കൈകാര്യം ചെയ്തു.ഇതില്‍ എല്ലാ വേഷങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു എന്നുള്ളതാണ് ഈ കലാകാരിയുടെ വിജയം.  ഒരുകാലത്ത് നാടൻ വേഷങ്ങൾ മാത്രമാണ് താരം ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി മോഡേൺ വേഷങ്ങൾ ആണ് താരം ചെയ്യുന്നത്.

എന്നാൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ലെന പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സ്വഭാവത്തെ കുറിച്ച് ലെന പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരാളെ കാണുമ്പോഴേ ചാടി വീണു അടുപ്പത്തോടെ സംസാരിക്കുന്ന സ്വഭാവം അല്ല എന്റേത്. അത് കൊണ്ട് തന്നെ ആദ്യമായി ഒരാൾക്ക് കാണുമ്പോൾ ഞാൻ ജാഡ ആണെന്നൊക്കെ തോന്നാം. അത് കൊണ്ട് തന്നെ അത്ര പെട്ടന്ന് ഒന്നും എന്നെ ആർക്കും ഇഷ്ട്ടമാവില്ല എന്നും എനിക്ക് അറിയാം എന്നും ലെന പറഞ്ഞു. എനിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ ഞാൻ ആളുകളുടെ മുഖത്ത് നോക്കി പറയും.

 

 

ഞാൻ ആരുടേയും അടുത്ത് അധികം കൊഞ്ചി കുഴഞ്ഞു നിൽക്കാറുമില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ മുഖത്ത് നോക്കി ഇഷ്ട്ടമല്ല എന്ന് പറയാറുമുണ്ട്. അത് കൊണ്ട് തന്നെ ആരും എന്റെ അടുത്ത് ഫ്ലേർട്ടിങ്ങും കൊണ്ട് വരാറില്ല എന്നും ലെന പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ ഞാൻ റാങ്ക് ഹോൾഡർ ആയിരുന്നു. എന്നാൽ അപ്പോഴും ഞാൻ ടീച്ചേഴ്സിനെ ചീറ്റ് ചെയ്തിട്ടുണ്ട്. മറ്റു പിള്ളേർക്ക് ഞാൻ എന്റെ ഉത്തര പേപ്പറുകൾ മുഴുവൻ എഴുതാൻ കൊടുക്കാറുണ്ടായിരുന്നു എന്നും ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരി വരാറുണ്ട് എന്നും ലെന പറഞ്ഞു.

You May Also Like