ലളിതാമ്മയായി തുടരാൻ ഞാനില്ല; സബീറ്റ ജോർജ് ചക്കപ്പഴത്തിൽ നിന്നും പിന്മാറുള്ള കാരണം ഇതാണ്!

കുടുംബ പ്രേക്ഷകർക്ക് പരിചിതമായ ഹാസ്യ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം. പരമ്പരയിലെ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച്ചവെക്കുന്നവരാണ് എന്നു പറയാതെ വയ്യ. കുഞ്ഞുണ്ണിയും ലളിതയും ആശയും ഉത്തമനും പൈങ്കിളിയും സുമേഷും അങ്ങനെ ഏല്ലാരും…

കുടുംബ പ്രേക്ഷകർക്ക് പരിചിതമായ ഹാസ്യ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം. പരമ്പരയിലെ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച്ചവെക്കുന്നവരാണ് എന്നു പറയാതെ വയ്യ. കുഞ്ഞുണ്ണിയും ലളിതയും ആശയും ഉത്തമനും പൈങ്കിളിയും സുമേഷും അങ്ങനെ ഏല്ലാരും ചേർന്ന് ഒരു കുടുംബത്തിൽ നടക്കുന്ന സാധാരണ സംഭവങ്ങളെയാണ് നർമ്മത്തിൽ അവതരിപ്പിക്കുന്നത്.

സബീറ്റ ജോർജ് എന്ന താരമാണ് ചക്കപ്പഴത്തിൽ ലളിതയായി എത്തുന്നത്. ഇപ്പോഴിതാ സബീറ്റ ജോർജ് സീരിയലിൽ നിന്നും പിന്മാറിയിരിക്കുന്നു വിവരമാണ് പുറത്തുവരുന്നത്.താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പിന്മാറുള്ള കാരണം എന്തെന്നു കൃത്യമായി വ്യക്തമാക്കുന്നില്ല എന്നതാണ്‌സ മറ്റൊരു കാര്യം. നേരത്തെയും താരം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു നാളുകൾക്ക് ശേഷം തിരികെയെത്തുകയായിരുന്നു.

. ‘തന്ന സ്‌നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്, ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയത്ത് നിശബ്ദതയാണ് ഏറ്റവും പവർഫൂൾ. എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ തന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം’ സബീറ്റ ജോർജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.