Connect with us

Hi, what are you looking for?

Film News

‘തന്നെ തന്നെ പൊന്നില്‍ തന്നെ’!!! പൃഥിരാജിന്റെ കിടിലന്‍ ഡാന്‍സുമായി ഗോള്‍ഡിലെ ഗാനം

പൃഥ്വിരാജ് – നയന്‍താരം ചിത്രം ‘ഗോള്‍ഡ്’ നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചാതമാണ് ‘ഗോള്‍ഡ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യഗാനം പുറത്തുവന്നിരിക്കുകയാണ്. പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡാന്‍സ് നമ്പറുള്ള ‘തന്നെ തന്നെ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയാണ് ഗാനരംഗത്തുള്ളത്.

ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശനാണ് സംഗീതം പകര്‍ന്നത്.
വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്. മലയാളത്തില്‍ ട്രെന്റിംഗ് ആകാന്‍ പോകുന്ന ഗാനമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ദിനേഷ് കുമാറിന്റെ കൊറിയോഗ്രാഫിയില്‍ വിക്രം എന്ന ചിത്രത്തിലെ ഏജന്റ് ടീന ആയി തിളങ്ങിയ വാസന്തി അസോസിയേറ്റ് ആണ് കൊറിയോഗ്രാഫി.

അതേസമയം, റിലീസിന് മുന്നെ തന്നെ ഗോള്‍ഡ് 50 കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രീ റിലീസിലൂടെയാണ് ചിത്രം ഇത്രയും തുക കരസ്ഥമാക്കിയത്.
പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ് കൂടിയാണ് ഗോള്‍ഡിന്റേത്.
വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ ആറായിരത്തിലധികം ഷോകളിലൂടെയാണ് ഗോള്‍ഡ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിന്റെ വിതരണം. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

You May Also Like