‘കൈതി’ ബോളിവുഡിലേക്ക്, ‘ഭോലാ’യുടെ ടീസർ പുറത്ത്

ബോളിവുഡ് താരം അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന സിനിമയാണ് ഭോല. പ്രേക്ഷക പ്രശംസയും നിരൂപകശ്രദ്ധേയും നേടിയ തമിഴ് ചി്ത്രമായ ‘കൈതി’യുടെ ഹിന്ദി റീമേക്കാണ് ഭോല.കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് അജയ്…

ബോളിവുഡ് താരം അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന സിനിമയാണ് ഭോല. പ്രേക്ഷക പ്രശംസയും നിരൂപകശ്രദ്ധേയും നേടിയ തമിഴ് ചി്ത്രമായ ‘കൈതി’യുടെ ഹിന്ദി റീമേക്കാണ് ഭോല.കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് അജയ് ദേവ്ഗണിന്റെ സംവിധാനത്തിലൊരുങ്ങുന്നത്.

മലയാളിയായ അമലപോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അമലയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ കൂടിയാണ് ഭോല. സിനിമയിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.ചിത്രത്തിൽ ഡില്ലിയുടെ വേഷത്തിലെത്തുന്നത് അജയ് ദേവ്ഗൺ ആണ്.ഭോലാ അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അസീം ബജാജാണ്.

റിലയൻസ് എന്റർടെയ്ൻമെന്റ്, ടി സീരിസ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ഭോല നിർമിക്കുന്നത്.3 ഡിയിലാണ് സിനിമ ഒരുങ്ങുന്നത്. 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.യു മേം ഓർ ഹം, റൺവേ 34 ,ശിവായ് എന്നിവയാണ് താരം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.അതേ സമയം ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രമായ ‘ദൃശ്യം 2’ൻറെ ഒഫിഷ്യൽ റീമേക്കായ ദൃശ്യം 2’വാണ് അജയ് ദേവ്ഗണിന്റെതായി
ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ.