Film News

‘എനിക്ക് ഷാപ്പിലെ കക്കയിറച്ചി മേടിച്ചു തരുവോ’?; ഷെഫീക്കിൻറെ സന്തോഷം ടീസർ കാണാം

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. സിനിമ നവംബര്‍ 25 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തം ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരുന്നു.

പാറത്തോട് എന്ന ഗ്രാമത്തിലെ പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനമ പറയുന്നത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ അഭിനയിക്കുന്നുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ മനോജ് കെ ജയന്‍,ബാല, മിഥുന്‍ രമേശ്, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്‌മാന്‍ ആണ്. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എല്‍ദോ ഐസകാണ്. നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ രാജനാണ്.

 

Trending

To Top