Film News

നല്ല നിലാവുള്ള രാത്രി….ഇപ്പോള്‍ ‘നല്ല നിലവാരമുള്ള രാത്രി’ആയി അറിയപ്പെടുന്നു !! സാന്ദ്രാ തോമസിന് അഭിനന്ദനവുമായി ബാബുരാജ്

നീണ്ട ഇടവേളയ്ക്ക് ശേഷം സാന്ദ്രാ തോമസ് മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നല്ല നിലാവുള്ള രാത്രിയുമായി. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. നവാഗതനായ മര്‍ഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറാണ് നല്ല നിലാവുള്ള രാത്രി.

ചിത്രത്തിനെ അഭിനന്ദിച്ചുള്ള നടന്‍ ബാബരാജിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സാന്ദ്രയെയും അഭിനന്ദിച്ചാണ് നടന്റെ പോസ്റ്റ്. ഒരു വനിതാ നിര്‍മാതാവിന്റെ ഒറ്റക്കുള്ള ആദ്യ സംരംഭം ആണ് ….നല്ല നിലാവുള്ള രാത്രി …. ..????ഇപ്പോള്‍ ‘നല്ല നിലവാരമുള്ള രാത്രി ‘ആയി അറിയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ബാബുരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒരുപാട് സ്‌നേഹം.. നന്ദിയെന്നാണ് സാന്ദ്ര മറുപടിയായി പോസ്റ്റ് ചെയ്തത്.

ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

കോളേജ് കാലത്ത് സുഹൃത്തുക്കളായിരുന്ന ഒരുകൂട്ടം പേര്‍ വളരെക്കാലത്തിന് ശേഷം ഷിമോഗയിലെ ഒരു പഴയ ബ്രിട്ടീഷ് ബംഗ്ലാവില്‍ ഒന്നിക്കുകയും, ആ രാത്രി ആ ബംഗ്ലാവില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്.

Trending

To Top