Film News

എല്ലാവരെയും ചതിച്ചു!!! ആര്‍ക്കും പ്രതിഫലം കൊടുക്കാതെ ഉണ്ണി മുകുന്ദന്‍ ഒന്നരക്കോടിയുടെ കാറ് വാങ്ങി-തെളിവുകള്‍ നിരത്തി ബാല

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ബാല രംഗത്ത്. ഇരുവരും അടുത്തിടെ ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഉണ്ണി മുകുന്ദന്‍ രണ്ടാമതായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ചിത്രവുമായി ബന്ധപ്പെട്ടാണ് ബാല ആരോപണം ഉന്നയിക്കുന്നത്.

ഉണ്ണി സിനിമയില്‍ നിരവധി പേര്‍ക്ക് പ്രതിഫലം കൊടുത്തില്ല. കഷ്ടപ്പെട്ടവര്‍ക്ക് തുക കൊടുക്കാതെ ഒരു കോടിക്ക് മുകളില്‍ വിലവരുന്ന പുതിയ കാര്‍ ഉണ്ണി വാങ്ങിയെന്നും ബാല ആരോപിക്കുന്നു. ആര്‍ക്കും പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ, ഒരൊറ്റ ടെക്നിഷ്യന് പോലും പൈസ കൊടുക്കാതെ എല്ലാവരെയും കഷ്ടപ്പെടുത്തുകയാണ് നടന്‍ ചെയ്തതെന്നും ബാല ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ചെറിയ പയ്യനാണ് ഉണ്ണി മുകുന്ദന്‍. ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ? ചിത്രീകരണത്തിനിടെ ജനറേറ്ററിന് മുകളില്‍ നിന്നും ഒരു പയ്യന്‍ താഴെ വീണു. ആരാണ് അവനെ ആശുപത്രിയില്‍ കൊണ്ട് പോയത്. മനുഷ്യത്വമില്ലെ എന്നും ബാല ചോദിക്കുന്നു.

ഒരൊറ്റ ടെക്നിഷ്യന് പോലും പൈസ കൊടുക്കാതെ എല്ലാവരെയും കഷ്ടപ്പെടുത്തുകയാണ് ഉണ്ണി ചെയ്തത്. കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ട് തന്നെയാണ് എല്ലാവരും അഭിനയിച്ചത്. നമ്മളെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചിട്ട് കാശ് തരാതെ സ്വന്തമായി ഒരു കാറ് വാങ്ങുകയാണ് ഉണ്ണി ചെയ്തത്. ഒന്നര കോടിയോളം വില വരുന്ന കാറാണ് ഉണ്ണി മുകുന്ദന്‍ വാങ്ങിയതെന്നും ബാല വെളിപ്പെടുത്തുന്നു.

താന്‍ താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനോട് കാര്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം പരാതി കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോവാന്‍ തീരെ താല്‍പര്യമില്ലെന്ന് ബാല പറയുന്നു. മര്യാദയ്ക്ക് എല്ലാവരുടെയും കാശ് കൊടുത്ത് അവരെ പറഞ്ഞയ്ക്കണം. ഇക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ല, പേടിയുമില്ല. പെണ്ണുങ്ങള്‍ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്. അതിനു വേറെ അര്‍ത്ഥമുണ്ടെന്നും ബാല പറഞ്ഞു.

എന്നെ ചതിച്ചോ കുഴപ്പമില്ല, പക്ഷേ പാവങ്ങളെ ചതിക്കരുത്. അവന്‍ അഭിനയിച്ചോട്ടെ, നിര്‍മ്മിക്കാന്‍ നില്‍ക്കണ്ടെന്നും ബാല പറഞ്ഞു. എല്ലാ കാര്യങ്ങളും ദൈവം നോക്കിക്കോളും, ഇടവേള ബാബു പരാതി കൊടുക്കാനാണ് പറഞ്ഞത്, പക്ഷേ ഞാന്‍ പരാതിയൊന്നും കൊടുക്കുന്നില്ല.

എനിക്ക് ഒരു പൈസയും വേണ്ട, പാവപ്പെട്ട എല്ലാവര്‍ക്കും കാശ് കൊടുത്താല്‍ മതി. സിനിമ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പിന്നെയും പോയി ചോദിക്കാന്‍ നമ്മള്‍ ഭിക്ഷക്കാരൊന്നുമല്ലല്ലോ? അത് നാണക്കേടാണെന്നും ബാല പറഞ്ഞു.

എല്ലാ സത്യങ്ങളും ഇനി പുറത്ത് വരട്ടേ, ഞാന്‍ സിനിമ ചെയ്ത് കാണിക്കാം. ഞാന്‍ നില്‍ക്കുന്നത് തന്റെ നീതിയില്‍ വിശ്വസിച്ചാണ്. ഒരു അപകടം പറ്റി ആശുപത്രിയിലായപ്പോള്‍ ഉണ്ണിയെ വിളിച്ചിരുന്നു. എന്നാല്‍ അതിനോടൊന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

ഷെഫീക്കിന്റെ സന്തോഷത്തിന്റെ ലാഭം മുഴുവന്‍ ഉണ്ണി എടുത്തു. എന്നിട്ടും സംവിധായകനോ പാവപ്പെട്ട ടെക്നീഷ്യന്മാര്‍ക്കോ ശമ്പളം കൊടുക്കാന്‍ പറ്റാത്തത് കഷ്ടമാണ് എന്നും ബാല കൂട്ടിച്ചേര്‍ത്തു.

Trending

To Top