Connect with us

Hi, what are you looking for?

Film News

എനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചു! ടെക്നിഷ്യന്‍സിനും പ്രതിഫലം കൊടുത്തിട്ടുണ്ട് സംവിധായകന്‍ അനൂപ് പന്തളം

ഷെഫീക്കിന്റെ സന്തോഷം സിനിമയ്‌ക്കെതിരായ നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൂപ് വിശദീകരണവുമായി എത്തിയത്. തന്റെ ആദ്യ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. അത് എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചെന്ന് അനൂപ് പറയുന്നു.

നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചു. മറ്റു ടെക്നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തിട്ടുണ്ടെന്നാണ് എന്റെ അറിവിലെന്ന് അനൂപ് വ്യക്തമാക്കുന്നു.

ബാലയെ ഈ സിനിമയിലേക്ക് റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമായിരുന്നു ബാലയ്ക്ക്. അദ്ദേഹമത് നന്നായി തന്നെ ചെയ്തു. പ്രേക്ഷക പ്രശംസയും പിടിച്ചുപറ്റാനായതിലും സന്തോഷം.

സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങള്‍ ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്നും അനൂപ് കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ വിവാദത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദും രംഗത്തെത്തിയിരുന്നു. സഹോദരന്റെ സിനിമയ്ക്ക് പൈസ വാങ്ങില്ലെന്നാണ് ബാല പറഞ്ഞിരുന്നത്, എന്നിട്ടും അദ്ദേഹത്തിന് 2 ലക്ഷം രൂപ കൊടുത്തിരുന്നു. ആരെങ്കിലും പ്രതിഫലം കിട്ടിയില്ലെന്ന് പറഞ്ഞാല്‍ ഡബിള്‍ പെയ്‌മെന്റ് ചെയ്യാമെന്നും വിനോദ് വ്യക്തമാക്കിയിരുന്നു.

‘ഇത് ഉണ്ണിയുടെ സിനിമയാണ്. ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് പ്രതിഫലം ഒന്നും വേണ്ട.’ എന്നാണ് ബാല പറഞ്ഞിരുന്നതെന്നും വിനോദ് പറഞ്ഞു.

You May Also Like