Film News

‘വേദ്’ ഭർത്താവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ നായിക!

ബോളിവുഡിലെ താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജനീലിയ ഡിക്രൂസയും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടി നിന്ന ജനീലിയ വീണ്ടും കരിയറിലേക്ക് മടങ്ങിയെത്തുകയാണ്. അതോടൊപ്പം തന്നെ റിതേഷ് ദേശ്മുഖ് സംവിധായകനാകുന്നു എന്ന വാർത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു.’വേദ്’ എന്ന ചിത്രമാണ് റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ നായകനാകുന്നതും റിതേഷ് ദേശ്മുഖ് തന്നെയാണ്. ഭാര്യയായ ജനീലിയ ആണ് വേദിലെ നായിക. മറാഠിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് വേദ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഭുഷൻകുമാർ ജെയ്ൻ ആണ്.വേദിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് ന്ദ്രൻ അറോറയാണ്.

സന്തീപ പാട്ടിൽ,റിഷികേശ് തുരൈ എന്നിവർക്കൊപ്പം റിതേഷ് ദേശ്മുഖും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നത്.മുംബൈ ഫിലിം കമ്പനിയുടെ ബാനറിൽ ജനീലിയ ഡിക്രൂസയാണ് ചിത്രം നിർമിക്കുന്നത്. ജിയ ശങ്കർ, അശോക് സറഫ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അജയ്- അതുൽ ആണ്.ഡിസംബർ 30ന് ചിത്രം പ്രദർശനത്തിനെത്തും.റിതേഷ് ദേശ്മുഖിന്റെ ആദ്യ സംവിധാന സംരഭത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Trending

To Top