Connect with us

Hi, what are you looking for?

Film News

ഞാന്‍ സിനിമയില്‍ ആയിരുന്നപ്പോള്‍ കുടുംബം നോക്കിയിരുന്നത് എന്റെ ഭാര്യയാണ്, നസ്രിയയും അതുപോലെ വേണമെന്നാണ് ആഗ്രഹം: മരുമകളോട് ഫാസിലിന് പറയാനുള്ളത്‌

നസ്രിയ, ചുറുചുറുക്കിന്റെ പര്യായമെന്ന് നിസ്സംശയം പറയാം. ഇപ്പോഴിതാ മരുമകളെ കുറിച്ച് ഫാസില്‍ പറയുന്നതും ഇതുതന്നെ… ഒപ്പം നസ്രിയയെ കുറിച്ച് ഒരു ആഗ്രഹവും അ്േദ്ദഹം മുന്നോട്ടുവെയ്ക്കുന്നു.

നസ്രിയ വളരെ ക്യൂട്ടും, മുടുക്കിയുമാണ്. ഏതൊരു കാര്യവും വളരെ പോസിറ്റീവായിട്ടാണ് അവള്‍ എടുക്കുന്നത്. പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ ഞാന്‍ സിനിമയില്‍ ആയിരുന്നപ്പോള്‍ എന്റെ കുടുംബം നോക്കിയിരുന്നത് എന്റെ ഭാര്യയാണ്.

നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നില്‍ക്കുന്നതിനേക്കാള്‍ അവള്‍ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. അതുപോലെ തന്നെ അവളും സിനിമയുടെ ഏതെങ്കിലും മേഖലകളില്‍ ആക്റ്റീവ് ആയിരിക്കണം എന്നും ആഗ്രഹമുണ്ട്. എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ് അവളെ.

എനിക്ക് എന്റെ രണ്ടു ആണ്മക്കളുമായി കമ്മ്യൂണികേറ്റ് ചെയ്യാന്‍ സാധിക്കുന്നതിനേക്കാളും എളുപ്പം നസ്രിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാനുവിന്റെയും ഫര്‍ഹാന്റെയും രക്ഷകര്‍ത്താവായി അവളെ പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും എന്നുവരെ തോന്നിയിട്ടുണ്ടെന്നും ഫാസില്‍ പറഞ്ഞുവെയ്ക്കുന്നു.

കരിയറില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയില്‍നിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി.

2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിര്‍മാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, സീ യു സൂണ്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണപങ്കാളി കൂടിയായിരുന്നു നസ്രിയ. രണ്ടാം വരവില്‍ ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.


നസ്രിയ തന്റെ പ്രൊഫെഷണല്‍ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തില്‍ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളര്‍ന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്.

തനിക്കു വേണ്ടി നസ്രിയ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും നസ്രിയ വന്നില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് അറിയില്ലെന്നും ഫഹദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

You May Also Like