Film News

വണ്ടിച്ചെക്ക് കേസിൽ നടി കോടതിയിൽ കീഴടങ്ങി

സിനിമാ നിർമാതാവിനെ വണ്ടിച്ചെക്ക് നൽകി പറ്റിച്ച കേസിൽ ബോളിവുഡ് നടി അമീഷ പട്ടേൽ റാഞ്ചി കോടതിയിൽ കീഴടങ്ങി. കീഴടങ്ങിതിന് പിന്നാലെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ജൂൺ 21ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജാർഖണ്ഡിൽനിന്നുള്ള നിർമാതാവ് അജയ് കുമാർ സിങ്ങാണ് 2018ൽ നടി അമീഷ പട്ടേലിനെതിരെ പരാതി നൽകിയിരുന്നത്.

ദേസി മാജിക് എന്നു പേരിട്ട സിനിമയിൽ അഭിനയിക്കാനായി അജയ് കുമാർ സിങ് താരത്തിന് രണ്ടരക്കോടി രൂപ നൽകിയിരുന്നു. സിനിമ മുടങ്ങിയപ്പോൾ പണം തിരിച്ചു നൽകാതെ നടി വണ്ടിച്ചെക്ക് നൽകി പറ്റിച്ചു എന്നാണ് കേസ്. നേരിട്ട് ഹാജരാകാൻ കോടതി നിരവധി തവണ അമീഷ പട്ടേലിന് സമൻസ് അയച്ചിരുന്നു. എന്നാൽ ഇവർ ഒരിക്കൽ പോലും ഹാജരായിരുന്നില്ല.


ഇതിന് പിന്നാലെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ കോടതിയിലെത്താൻ നിർബന്ധിതയാകുകയായിരുന്നു. അതേ സമയം തൊണ്ണുറുകളിൽ ബോളിവുഡിലെ സൂപ്പർ നായികയായരുന്നു അമീഷ പട്ടേൽ സണ്ണി ഡിയോൾ നായകനായ ഗദർ 2 വിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമ ഈ വരുന്ന ആഗസ്ത് 11ന് തിയേറ്ററിലെത്തുമെന്ന് നിർമ്മാതക്കൾ അറിയിച്ചിരുന്നു.

Trending

To Top