‘തന്മയയുടെ പെര്‍ഫോമന്‍സ് ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ല….. പിന്നെ എങ്ങനെ മോശം എന്ന് പറയും’

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ദേവനന്ദ തന്നെ രംഗത്തെത്തിയിരുന്നു.
‘പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്’ ദേവനന്ദയുടെ പ്രതികരണം. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വഴക്ക് തിയേറ്റര്‍ റിലീസ് ആയിരുന്നോ എന്നറിയില്ല.. എങ്ങനെ ആണെങ്കിലും തന്മയ എന്ന കുട്ടിയുടെ പെര്‍ഫോമന്‍സ് ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ല….. പിന്നെ എങ്ങനെ തന്മയ മോശം എന്ന് പറയും.. എന്നാണ് ജിബിന്‍ ജോര്‍ജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ദേവാനന്ദക്ക് അവാര്‍ഡു കൊടുത്തില്ല, മാളികപ്പുറം സിനിമയെ തഴഞ്ഞു… ഇന്നലെ മുതല്‍ കേള്‍ക്കുന്നതാണ്…
മാളികപ്പുറം തിയേറ്ററില്‍ ഓടിയ പടം ആയതു കൊണ്ടു ദേവാനന്ദയുടെ അഭിനയം കൂടുതല്‍ ആളുകള്‍ കണ്ടു… നന്നായി തന്നെ ചെയ്തിട്ടുണ്ട്…
പക്ഷെ, ഈ പറയുന്ന ആളുകളില്‍ എത്ര പേര് വഴക്ക് കണ്ടിട്ടുണ്ട്… പലരും അങ്ങനെ ഒരു പേര് കേള്‍ക്കുന്നത് തന്നെ ഇന്നലെ ആയിരിക്കാം. ഒരു കൊമേര്‍ഷ്യല്‍ മൂവി അല്ലാത്തത് കൊണ്ടു ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ല…
ഈ രണ്ടു സിനിമയും കണ്ടതിനു ശേഷം അതില്‍ മികച്ച അഭിനയം ദേവാനന്ദ ആയിരുന്നു എന്ന് പറയുന്നതില്‍ കാര്യമുണ്ട്..രണ്ടു പേരെയും താരതമ്യം ചെയ്തു എത്ര പേര് സംസാരിച്ചു…?അങ്ങനെ സംസാരിക്കണം എന്നുണ്ടെങ്കില്‍ രണ്ടു സിനിമയും കണ്ടതിനു ശേഷം അഭിപ്രായം പറയാം.. ആരാണ് നന്നായി പെര്‍ഫോം ചെയ്തത് എന്ന്..
അതല്ലേ അതിന്റെ ശരി…

വഴക്ക് തിയേറ്റര്‍ റിലീസ് ആയിരുന്നോ എന്നറിയില്ല.. എങ്ങനെ ആണെങ്കിലും തന്മയ എന്ന കുട്ടിയുടെ പെര്‍ഫോമന്‍സ് ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ല….. പിന്നെ എങ്ങനെ തന്മയ മോശം എന്ന് പറയും..