എന്നും ദിലീപിനോടൊപ്പം..!! ആദിത്യന്‍ പങ്കുവെച്ച പുതിയ വീഡിയോ ചര്‍ച്ചയാകുന്നു…!!

ഒരു നടന്‍ എന്നതിലുപരി ഒരുപാട് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന പേരാണ് ആദിത്യന്‍ ജയന്റേത്. ഇപ്പോഴിതാ നടന്‍ ദിലീപിന് എതിരെയുള്ള കേസ് അതിന്റെ നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ ദീലിപിന് നല്‍കുന്ന…

ഒരു നടന്‍ എന്നതിലുപരി ഒരുപാട് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന പേരാണ് ആദിത്യന്‍ ജയന്റേത്. ഇപ്പോഴിതാ നടന്‍ ദിലീപിന് എതിരെയുള്ള കേസ് അതിന്റെ നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ ദീലിപിന് നല്‍കുന്ന പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യഥാര്‍ത്ഥ ഇര ദിലീപ് ആണെന്നാണ് ആദിത്യന്റെ വാദം. സിനിമാ സീരിയല്‍ രംഗത്തെ ഒരുപാട് പേര്‍ ആക്രമിക്കപ്പെട്ട നടിടോയൊപ്പം, അവളോടൊപ്പം നില്‍ക്കുന്നെങ്കിലും ദിലീപിനെ പിന്തുണയ്ക്കുന്നവരും സിനിമാ സീരിയല്‍ രംഗത്ത് കുറവല്ല.

അതിന്റെ മറ്റൊരു പ്രധാന ഉദാഹരണമാണ് ആദിത്യന്‍ ജയന്‍. ഇതിന് മുന്‍പും ദിലീപിന്റെയും കാവ്യയുടെയും ഫോട്ടോ വെച്ച് താന്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്ന് ആദിത്യന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ദിലീപ് അഭിനയിച്ച റണ്‍വേ എന്ന സിനിമയിലെ ഒരു രംഗമാണ് ആദിത്യന്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. നിരവധി പേരാണ് ആദിത്യന്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത്.’വിഡ്ഢിത്തം കാണിക്കല്ലേ ബാലന്‍ സാറേ, ഫയര്‍ എഞ്ചിന്റെയൊക്കെ പിന്നാലെ പിടിക്കാന്‍ നമ്മടെ ഈ സര്‍ക്കാര്‍ ജീപ്പിന് കഴിയോ?

വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്, വരട്ടേ’; ദിലീപിന്റെ വാക്കുകള്‍ പങ്കിട്ട് ആദിത്യന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ‘വെല്ലുവിളിക്കുമ്പോള്‍ ശ്രദ്ധവേണം’.ബാലചന്ദ്ര കുമാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ വീഡിയോയും ആദിത്യന്‍ പങ്കുവെച്ചിരുന്നു