Film News

മമ്മൂട്ടിയും മാധവനും കണ്ടുമുട്ടി..! ചിത്രങ്ങള്‍ വൈറല്‍…

മലയാളി സിനിമാ പ്രേമികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. ഇപ്പോഴിതാ തമിഴ് നടന്‍ മാധവന്റെ മമ്മൂട്ടിയോടൊപ്പമുള്ള ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ദുബായില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് വിവരങ്ങള്‍. മമ്മൂട്ടിയെ സന്ദര്‍ശിച്ച നടന്‍ മാധവന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകന്‍ പ്രജേഷ് സെന്‍ അടക്കമുള്ളവരാണ് മമ്മൂട്ടിയുടെയും മാധവന്റെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇരുവരും സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തുടക്കകാലം മുതല്‍ക്കേ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത റൊമാന്റിക് നായകനായിരുന്നു മാധവന്‍. അലൈപായുതേ എന്ന ചിത്രത്തിലെ മാധവന്റെ കഥാപാത്രം എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ സിനിമയാണ് മാധവന് തന്റെ സിനിമാ ജീവിതത്തില്‍ ഒരു കരിയര്‍ ബ്രേക്ക് സൃഷ്ടിച്ച് കൊടുത്തത്. ഇപ്പോഴിതാ ഈ താരം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചിരിക്കുകയാണ്.

https://www.instagram.com/p/CZo-Nttvkhq/?utm_source=ig_web_copy_link

രണ്ട് പോസിറ്റീവ് എനര്‍ജികള്‍ കൂടിച്ചേര്‍ന്ന് ദീര്‍ഘ സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്നാണ് ഈ ചിത്രം പങ്കുവച്ചുകൊണ്ട് റോക്കറ്റ്രി ദ നമ്പി എഫക്ട് എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ വിജയ് കുറിച്ചത്. മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിര്‍മാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയില്‍ പങ്കാളിയായി. മാധവന്‍ ആദ്യമായി സംവിധായകനാവുന്ന റോക്കറ്റ്രി ദ നമ്പി ഇഫക്ട് എന്ന സിനിമയില്‍ സഹ സംവിധായകനാണ് പ്രജേഷ് സെന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനായി മാധവന്‍ സ്‌ക്രീനിലെത്തുന്നുണ്ട്.

Trending

To Top