Film News

‘ശരിക്കും താടിവടിക്കാന്‍ പേടിയാണ്’ കാരണം തുറന്നു പറഞ്ഞ് പൃഥ്വിരാജ്

prithviraj about his beard

ഈയിടെയായി താടി വെച്ചിട്ടാണ് നടന്‍ പൃഥ്വിരാജിനെ പല പരിപാടികളിലും കാണുന്നത്. ഇതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. ആട് ജീവിതത്തിന്റെ ഷൂട്ടിംഗിന് താടി ആവശ്യമാണെന്നും വടിച്ചാല്‍ അപ്പോള്‍ ഷൂട്ടിംഗിന് വിളിച്ചാല്‍ എന്തുചെയ്യുമെന്ന പേടി തനിക്കുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് എന്റെ പേഴ്‌സണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ലൈഫ് ഡിസൈന്‍ ചെയ്യപ്പെടുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്. എല്ലാ വര്‍ഷവും ഒരു പ്രത്യേക സീസണില്‍ മാത്രമേ ആ സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ.

മരുഭൂമിയില്‍ ഷൂട്ട് ചെയ്യുന്നതുകൊണ്ടും കാലാവസ്ഥ അനുകൂലമാകേണ്ടതുകൊണ്ടും കഴിഞ്ഞ നാല് വര്‍ഷമായിട്ട് ആ സമയമടക്കുന്നതിന്റെ ഒരു മൂന്ന് മാസം മുന്‍പ് താടിവളര്‍ത്തിത്തുടങ്ങുകയാണ് ഞാന്‍. തടികുറച്ചുതുടങ്ങുക പോലുള്ള തയ്യാറെടുപ്പുകള്‍ നടത്തും. ശരിക്കും താടിവടിക്കാന്‍ പേടിയാണ്. കാരണം താടിവടിക്കുന്ന ആ സമയത്താണ് ബ്ലെസിയേട്ടന്‍ വിളിക്കുന്നതെങ്കില്‍ അത് വളര്‍ന്നുവരാന്‍ സമയം വേണമല്ലോ.

ആടുജീവിതം തീര്‍ന്നിട്ട് വേണം മലയാളത്തിലേയും മറ്റ് ഭാഷകളിലേയും എന്റെ കമ്മിറ്റ്‌മെന്റ്‌സ് തീര്‍ക്കാന്‍. അതില്‍ പ്രധാനപ്പെട്ടത് എമ്പുരാന്‍ തന്നെയാണ്. ഷൂട്ട് സെറ്റപ്പ് ചെയ്യാനുള്ള സമയം എനിക്ക്. ഈ വര്‍ഷം എന്തായാലും ഷൂട്ട് പ്രതീക്ഷിക്കുന്നില്ല. 2023 ആദ്യം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞു.

Trending

To Top