Film News

കുടുംബത്തെ ചേർത്ത് നിറുത്തി അജിത്! ചിത്രങ്ങൾ വൈറൽ 

തമിഴ് സിനിമയുടെ ഹീറോ ആണ് നടൻ അജിത് കുമാർ, അജിത്തിനെ പോലെ ഒരുപാടു ആരാധകരുള്ള നടിയാണ് ശാലിനി, ഇരുവരുടയും വിവാഹം പ്രണയ വിവാഹം ആയിരുന്നു, വിവാഹത്തോടെ അഭിനയം വിട്ട ശാലിനി ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാണ്. ഈ അടുത്തിടക്കാണ് ശാലിനി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്, ഇതിൽ നടി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്, ഇപ്പോൾ അങ്ങനൊരു ചിത്രമാണ് വീണ്ടും വൈറൽ ആകുന്നത്.

കുടുംബത്തെ ചേർത്ത് നിറുത്തിയ അജിത്തിന്റെ ചിത്രമാണ് ശാലിനി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്, ഇപ്പോൾ ഈ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നതും. അജിത്തും, ശാലിനിയും,മക്കൾ ആയ അനൗഷ്ക ,അദ്വിക്കും എന്നിവർ ഒന്നിച്ചുള്ള ഒരു ഫാമിലി ഫോട്ടോ ആണ് ശാലിനി പങ്കുവെച്ചത്, അമർക്കളം എന്ന ചിത്രത്തിലൂടെ ആണ് അജിത്തും ശാലിനിയും പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും.

ബാലതാരമായി ആണ് ശാലിനി സിനിമയിൽ എത്തുന്നത്, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തുകയായിരുന്നു. എന്നാൽ വിവാഹത്തോടെ അഭിനയം ഒഴിവാക്കിയ സങ്കടം ഉണ്ടോ എന്ന ചോദ്യത്തിന് ശാലിനി മുൻപൊരിക്കൽ പറഞ്ഞു തനിക്ക് അഭിനയത്തിനേക്കാൾ കൂടുതൽ ഇഷ്ട്ടം തന്റെ ഭർത്താവ് അജിത്തിനോട് ആണെന്നാണ്.

 

Trending

To Top