Film News

സിനിമ ചിത്രീകരണം സർക്കാർ നിഷേധിച്ചു, അജിത് ചിത്രം പാതിവഴിയിൽ 

ഇസ്രയിൽ, പാലസ്‌തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യൻ താരം അജിത്തിന്റെ വിടാമുയർച്ചിയുടെ ചിത്രീകരണം സ്റ്റോപ്പ് ചെയ്യ്തു, മഗിഴ്  തിരുമേനി സംവിധാനം ചെയ്യ്ത അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോൾ അണിയറപ്രവര്തകര് നിർത്തിവെച്ചിരിക്കുന്നത്, സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ മാസം ആയിരുന്നു തുടക്കം കുറിച്ചത്.പശ്ചിമയേഷ്യൻ അതിർത്തി രാജ്യമായ അസര്ബൈജാനിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തീരുമാനിച്ചത്

എന്നാൽ യുദ്ധത്തെ തുടർന്ന് ചില യൂറോപ്യൻ രാജ്യങ്ങളിലും ഇതേ അവ്സഥ ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് സർക്കാർ സിനിമ ചിത്രീകരണം നിഷേധിച്ചത്. ഇനിയും യുദ്ധത്തിന്റെ എന്തെങ്കിലും അന്തിമ തീരുമാനം ആകാതെ ചിത്രം തുടരാൻ കഴിയില്ല. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിന് മറ്റൊരു സ്ഥലം കണ്ടുപിടിക്കാതെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല എന്നാണ് അണിയറപ്രവര്തകര്

ഇപ്പോൾ അതിനുവേണ്ടിയുള്ള ശ്രമം തുടരുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. അജിത്തിന്റെ കരിയറിലെ തന്നെ വത്യസ്തമായ ഒരു ചിത്രമാണ് വിടാമുയർച്ചി, തൃഷയാണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്, ലൈക്ക പ്രൊഡക്ഷൻസ്സിന്റെ ബാനറിൽ സുഭാസ്‌കര ആണ്  ഈ ചിത്രം നിർമിക്കുന്നത്, ഒരു ഘട്ടത്തിൽ ഈ സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചത് വിഘ്‌നേഷ് ശിവൻ ആയിരുന്നു, ആ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു

 

Trending

To Top