Film News

മകളെ ഓര്‍ത്ത് അഭിമാനിക്കുന്ന ഒരു അമ്മയാണ് ഞാന്‍!!! ആലിയ

ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് ആലിയ-രണ്‍ബീര്‍. ആരാധകരുടെ പ്രിയ താരങ്ങളാണ് ഇരുവരും. അടുത്തിടെയാണ് താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നത്. മകള്‍ ആണ് താരങ്ങളുടെ ആദ്യത്തെ കണ്‍മണി. വളരെ സസ്‌പെന്‍സായിട്ടാണ് കുഞ്ഞിന്റെ ഒരോ വിശേഷങ്ങളും പങ്കാടാറുള്ളത്. ഇതുവരെയും കുഞ്ഞിന്റെ മുഖം പങ്കുവച്ചിട്ടില്ല.

റാഹ എന്നാണ് താപുത്രിയുടെ പേര്. എന്നാല്‍ റാഹയുടെ ജനനം മുതല്‍ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണ് റാഹയുടെ മുഖം കാണിക്കാത്തത് എന്നുള്ളത്. ആലിയ ഇപ്പോള്‍ കുഞ്ഞിന്റെ മുഖം കാണിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ്.

‘മകളുടെ മുഖം മറയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മകളെ ഓര്‍ത്ത് അഭിമാനിക്കുന്ന ഒരു അമ്മയാണ് ഞാന്‍. ഒരു വയസുപോലും പ്രായമില്ലാത്ത കുട്ടിയാണവള്‍’, എന്നാണ് ആലിയ പറയുന്നത്. ഇപ്പോള്‍ ക്യാമറ റെക്കോര്‍ഡ് ഇല്ലായിരുന്നെങ്കില്‍ അവള്‍ എന്റെ കൂടെ കാണുമായിരുന്നു. ഞങ്ങള്‍ അവളെ ഏറെ സ്നേഹിക്കുന്നു.’എന്നാണ് ആലിയ വ്യക്തമാക്കിയത്.

‘മകള്‍ പിറന്നതിനു ശേഷം തങ്ങളുടെ ജീവിതം ആകെ മാറി. അവള്‍ക്ക് ആദ്യം പരിഗണന നല്‍കിക്കൊണ്ടാണ് ഞാനും രണ്‍ബീറും സിനിമകള്‍ ചെയ്യുന്നത്. ഞങ്ങള്‍ രണ്ടുപേരില്‍ ആരെങ്കിലും എപ്പോഴും മകള്‍ക്കൊപ്പം ഉണ്ടാവും. അങ്ങനെയാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.

ഞാന്‍ ‘ജിഗ്ര’ ചെയ്തപ്പോള്‍ രണ്‍ബീര്‍ കുറച്ചു മാസത്തേക്ക് സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി അഞ്ച് മണിക്കൂറൊക്കെയാണ് ഞാന്‍ ഉറങ്ങിയിരുന്നതെന്നും ആലിയ പറയുന്നു.

Trending

To Top